സന്തോഷത്തിന്റെ രഹസ്യം പറയാൻ ഷെഫീഖ്; ഉണ്ണിമുകുന്ദൻ ചിത്രം ട്രെയിലർ എത്തി

'മേപ്പടിയാന്' ശേഷം ഉണ്ണി മുകുന്ദൻ നിർമിക്കുന്ന ചിത്രമാണ് ഷെഫീഖിന്റെ സന്തോഷം

MediaOne Logo

Web Desk

  • Updated:

    2022-11-20 14:54:38.0

Published:

20 Nov 2022 2:29 PM GMT

സന്തോഷത്തിന്റെ രഹസ്യം പറയാൻ ഷെഫീഖ്; ഉണ്ണിമുകുന്ദൻ ചിത്രം ട്രെയിലർ എത്തി
X

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന 'ഷെഫീഖിന്റെ സന്തോഷം' നവംബർ 25നാണ് തിയറ്ററിലെത്തുന്നത്. നവാഗതനായ അനൂപ് പന്തളം തിരക്കഥയഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രത്തിൽ അച്ഛനും അഭിനയിക്കുന്നുണ്ടെന്ന വിവരം താരം നേരത്തെ പങ്കുവെച്ചിരുന്നു.

പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

എൽദോ ഐസക് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. ഷാൻ റഹ്മാനാണ് സംഗീതം. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്, മേക്കപ്പ് അരുൺ ആയൂർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, സ്റ്റിൽസ് അജി മസ്‌ക്കറ്റ്, അസോസിയേറ്റ് ഡയറക്ടർ രാജേഷ് കെ രാജൻ, സൗണ്ട് ഡിസൈൻ രാജേഷ് പി എം, കളറിസ്റ്റ് വിവേക് നായർ.

ചിത്രത്തിലെ ഉണ്ണി മുകുന്ദൻ ആലപിച്ച വീഡിയോ ഗാനം നേരത്തെ പുറത്തുവന്നിരുന്നു. ഖൽബിലെ ഹൂറി എന്ന ഗാനമാണ് അണിയറ പ്രവർത്തകതർ പുറത്തുവിട്ടത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ഷാൻ റഹ്മാനാണ്.


TAGS :

Next Story