Quantcast

ഷൈൻ ടോം ചാക്കോയും സിജു വിൽസണും ഒന്നിക്കുന്നു; ബാംഗ്ലൂർ ഹൈയുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി

കോൺഫിഡന്റ് ഗ്രൂപ്പിന്റെ നിർമാണത്തിൽ വികെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്

MediaOne Logo

Web Desk

  • Published:

    22 July 2025 5:25 PM IST

banglore high, shine tom chacko, siju wilson
X

ഷൈൻ ടോം ചാക്കോ, സിജു വിൽസൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ബാംഗ്ലൂർ ഹൈ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി. കോൺഫിഡന്റ് ​ഗ്രൂപ്പിന്റെ നിർമിച്ച് വികെ പ്രകാശ് ചിത്രം സംവിധാനം ചെയ്യുന്നു.

മോഹൻലാലിന്റെ കാസനോവ, മരക്കാർ, ടോവിനോ തോമസിന്റെ ഐഡന്റിറ്റി തുടങ്ങിയ മെഗാ ബജറ്റ് സിനിമകൾക്ക് ശേഷം കോൺഫിഡന്റ് ഗ്രൂപ്പ് ബാനറിൽ നിന്നുള്ള പന്ത്രണ്ടാമത്തെ ചിത്രമാണിത്. "സേ നോ ടു ഡ്രഗ്സ്" എന്ന ശക്തമായ സന്ദേശം നൽകുന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ ബാംഗ്ലൂരിൽ നടന്നു. ചടങ്ങിൽ ചിത്രത്തിന്റെ നിർമാതാവായ കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി., സി.ജെ. റോയ്, സംവിധായകൻ വി.കെ. പ്രകാശ്, ഷൈൻ ടോം ചാക്കോയും മറ്റു താരങ്ങളും പങ്കെടുത്തു.

ഷൈൻ ടോം ചാക്കോ, സിജു വിൽസൺ എന്നിവരെ കൂടാതെ അനൂപ് മേനോൻ, ഐശ്വര്യ മേനോൻ, റിയ റോയ്, ഷാൻവി ശ്രീവാസ്തവ, അശ്വിനി റെഡ്ഡി, ബാബുരാജ്, അശ്വിൻ ജോസ്, പ്രശാന്ത് അലക്സാണ്ടർ, റിനോഷ് ജോർജ്, വിനീത് തട്ടിൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

സാമൂഹിക പ്രസക്തിയുള്ള സന്ദേശം പ്രേക്ഷകർക്ക് നൽകാൻ ലക്ഷ്യമിടുന്ന ചിത്രം "ബാംഗ്ലൂർ ഹൈ" യുടെ രചന ആശിഷ് രജനി ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്.

ഫോട്ടോഗ്രാഫി ഡയറക്ടർ: മനോജ് കുമാർ ഖട്ടോയ്, എഡിറ്റർ: നിധിൻ രാജ് അരോൾ, സംഗീതം: സാം സിഎസ്, ലൈൻ പ്രൊഡക്ഷൻ: ട്രെൻഡ്‌സ് ആഡ്ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബു എം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്വയം മേത്ത, പ്രൊഡക്ഷൻ ഡിസൈനർ: വിനോദ് രവീന്ദ്രൻ, സൗണ്ട് ഡിസൈൻ: അജിത് എ ജോർജ്, അസോസിയേറ്റ് ഡയറക്ടർ: ബിബിൻ ബാലചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: സുജാത രാജൈൻ, മേക്കപ്പ്: രേഷാം മൊർദാനി,പ്രൊഡക്ഷൻ കൺട്രോളർ: സിൻജോ ഒറ്റത്തിക്കൽ, സ്റ്റിൽസ്: കുൽസും സയ്യിദ, വിഷ്വൽ പ്രൊമോഷൻസ് : സ്‌നേക്പ്ലാന്റ്, ഡിസൈനുകൾ: വിൻസി രാജ്, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

TAGS :

Next Story