Quantcast

പ്രിയ സംവിധായകന് ജന്മദിനാശംസ നേർന്ന് വീഡിയോ പുറത്തിറക്കി 'സീതാരാമം' ടീം

ദുൽഖർ സൽമാൻ-മൃണാൽ ഠാക്കൂർ-രശ്മിക മന്ദാന എന്നിവർ പ്രധാന വേഷത്തിലെത്തുന്ന സീതാരാമം എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹനു രാഘവപുടിയാണ്

MediaOne Logo

Web Desk

  • Updated:

    2022-04-19 12:59:25.0

Published:

19 April 2022 12:53 PM GMT

പ്രിയ സംവിധായകന് ജന്മദിനാശംസ നേർന്ന് വീഡിയോ പുറത്തിറക്കി സീതാരാമം ടീം
X

ദുൽഖർ സൽമാൻ-മൃണാൽ ഠാക്കൂർ-രശ്മിക മന്ദാന എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'സീതാരാമം' എന്ന ചിത്രത്തിന്റെ സംവിധായകൻ ഹനു രാഘവപുടിക്ക് വ്യത്യസ്തമായ പിറന്നാൾ സമ്മാനമൊരുക്കി സഹപ്രവർത്തകർ. 'ഞങ്ങളുടെ മാഡ് മാന് ജന്മദിനാശംസകൾ' എന്ന തലക്കെട്ടുമായി 39 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയായാണ് പുറത്തുവിട്ടത്. സിനിമ സെറ്റുകളിൽ നിന്നുള്ള മനോഹരമായ ദൃശ്യങ്ങൾ അടങ്ങിയതാണ് വീഡിയോ.

മഞ്ഞുമൂടിയ മലനിരകൾ മുതൽ വീടിനുള്ളിൽ വരെ, ഹനു രാഘവപുടിയുടെ കഠിനാധ്വാനം കാണിക്കുന്ന രസകരമായ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: 'ഒരു വിചിത്ര മനുഷ്യനും അയാളുടെ അഭിനിവേശവും നിങ്ങൾക്ക് ഉടൻ കാണാം.'

സീതയെയും രാമനെയും യഥാക്രമം മൃണാലും ദുൽഖറും അവതരിപ്പിക്കുമ്പോൾ, ഒരു ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ധീരയായ മുസ്ലീം പെൺകുട്ടിയായ അഫ്രീനെയാണ് രശ്മിക അവതരിപ്പിക്കുന്നത്. ആദ്യം 'പ്രൊഡക്ഷൻ നമ്പർ 7' എന്ന് പേരിട്ടിരുന്ന ചിത്രം അശ്വിൻ ദത്താണ് നിര്മിക്കുന്നത്. വൈകാരിക പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയകഥയാണ് ചിത്രമെന്ന് അണിയറപ്രവർത്തകർ പറയുന്നു. വിശാൽ ചന്ദ്രശേഖർ സംഗീതവും പി എസ് വിനോദ് ഛായാഗ്രഹണവും വൈഷ്ണവി റെഡ്ഡി കലാസംവിധാനവും സുനിൽ ബാബു പ്രൊഡക്ഷൻ ഡിസൈനും ശീതൾ ശർമ്മ വസ്ത്രാലങ്കാരവും നിർവ്വഹിച്ചിരിക്കുന്നു.

TAGS :

Next Story