Quantcast

പ്രണയജോഡികളായി ലുക്മാനും അനാർക്കലിയും; 'സുലൈഖ മൻസിൽ' ഫസ്റ്റ് ലുക്ക്

ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ് ജോസ്, സുഭീഷ് കണ്ണഞ്ചേരി, സമീർ കാരാട്ട് എന്നിവർ ചേർന്നാണ് ;ചിത്രം നിർമ്മിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-02-14 15:43:33.0

Published:

14 Feb 2023 1:02 PM GMT

പ്രണയജോഡികളായി ലുക്മാനും അനാർക്കലിയും; സുലൈഖ മൻസിൽ ഫസ്റ്റ് ലുക്ക്
X

'തമാശ', 'ഭീമന്റെ വഴി' എന്നീ ചിത്രങ്ങൾക്ക് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രം സുലൈഖ മൻസിലിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. പ്രണയ കഥ പറയന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പ്രണയ ദിനത്തിൽ തന്നെയാണ് അണിയറപ്രവത്തകർ പുറത്തുവിട്ടത്. ലുക്മാൻ അവറാൻ, അനാർക്കലി മരിക്കാർ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ് ജോസ്, സുഭീഷ് കണ്ണഞ്ചേരി, സമീർ കാരാട്ട് എന്നിവർ ചേർന്നാണ് സുലൈഖ മൻസിൽ നിർമ്മിക്കുന്നത്. ഈദ് റിലീസായി ചിത്രം തിയറ്ററിലെത്തും

കണ്ണൻ പട്ടേരിയാണ് ഛായാഗ്രാഹകൻ. മുഹ്‌സിൻ പരാരിയുടെ വരികൾക്ക് വിഷ്ണു വിജയ് സംഗീതം നൽകുന്നു. അഡീഷണൽ സോങ്‌സ് - രാമമൂർത്തി - ടി.കെ കുറ്റിയാലി, സലിം കൊടത്തൂർ. എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള. ആർ.ജി വയനാടൻ - മേക്കപ്പ്, കോസ്റ്റ്യൂംസ് - ഗഫൂർ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടേസ് - ശബരീഷ് വർമ, ജിനു തോമ.തിങ്ക് മ്യൂസിക്കിനാണ് ഓഡിയോ റൈറ്റ്‌സ്.

TAGS :

Next Story