Quantcast

'അണ്ണാ നന്ദി, ഈ നിമിഷമാണ് ജീവിതം മനോഹരമാക്കുന്നത്'; കമൽ ഹാസന്റെ സമ്മാനം സ്വീകരിച്ച് സൂര്യ

ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ കമൽഹാസൻ സംവിധായകൻ കനകരാജിന് ലെക്സസ് കാർ നൽകിയിരുന്നു. സിനിമയിൽ പ്രവർത്തിച്ച 13 അസിസ്റ്റൻറ് ഡയറക്ടർമാർക്ക് ബൈക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-06-08 10:21:28.0

Published:

8 Jun 2022 10:08 AM GMT

അണ്ണാ നന്ദി, ഈ നിമിഷമാണ് ജീവിതം മനോഹരമാക്കുന്നത്; കമൽ ഹാസന്റെ സമ്മാനം സ്വീകരിച്ച് സൂര്യ
X

പ്രതിഫലം വാങ്ങാതെ 'വിക്രം' ചിത്രത്തിൽ കാമിയോ റോളക്‌സെന്ന കഥാപാത്രമായി അഭിനയിച്ച നടൻ സൂര്യക്ക് കമൽഹാസന്റെ സമ്മാനം. 2856000 ന്റെ റോളക്സ് ഒയിസ്റ്റർ 40എംഎം യെല്ലോ ഗോൾഡ് വാച്ചാണ് ഉലകനായകൻ സൂപ്പർ സ്റ്റാറിന് സമ്മാനിച്ചത്. പുതിയ ചിത്രം 'വിക്രം' വിജയക്കുതിപ്പ് തുടരുന്നതോടെ സ്‌നേഹസമ്മാനം നൽകുന്നത് തുടരുകയാണ്‌ നായകൻ കമൽഹാസൻ. സിനിമയിൽ അതിഥി താരമായെത്തിയ തനിക്ക് കമൽഹാസൻ ഉപഹാരം നൽകിയ വിവരം തന്റെ സമൂഹ മാധ്യമ അക്കൗണ്ട് വഴി സൂര്യ തന്നെയാണ് അറിയിച്ചത്.

''ഈ നിമിഷമാണ് ജീവിതം മനോഹരമാക്കുന്നത്. നിങ്ങൾ നൽകിയ റോളക്‌സിന് നന്ദി അണ്ണാ'' കമൽഹാസൻ വാച്ച് കൈമാറുന്ന പടം സഹിതം സൂര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആദ്യ ദിനം തന്നെ 58 കോടി നേടിയ ചിത്രത്തിൽ അഭിനയിച്ചതിന് സൂര്യ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് വാർത്തയുണ്ടായിരുന്നു. തമിഴ്, മലയാളം, തെലങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറക്കിയ ചിത്രത്തിൽ കാമിയോ റോളിലാണ് സൂര്യ അഭിനയിച്ചിരുന്നത്. ഇത് ആരാധകരുടെ മനം കവർന്നിരുന്നു.


ഒരിടവേളക്ക് ശേഷം കമൽഹാസൻ നായകനായ 'വിക്രം' ചിത്രത്തിൽ വിജയ് സേതുപതി, സൂര്യ, ഫഹദ് ഫാസിൽ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ കമൽഹാസൻ സംവിധായകൻ കനകരാജിന് ലെക്സസ് കാർ നൽകിയിരുന്നു. സിനിമയിൽ പ്രവർത്തിച്ച 13 അസിസ്റ്റൻറ് ഡയറക്ടർമാർക്ക് ബൈക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു.


ഒരു ലക്ഷം രൂപ (ഏകദേശം) വിലയുള്ള അപ്പാച്ചെ RTR 160 ബൈക്കുകളാണ് സമ്മാനിച്ചത്. മുഴുവൻ സംവിധാന ടീമിനും അവരുടെ അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും പ്രതിഫലം നൽകാൻ കമൽഹാസൻ തീരുമാനിക്കുകയായിരുന്നു. കമൽ ബൈക്കിൻറെ താക്കോൽ കൈമാറുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. ജൂൺ 3നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. നാലു ദിവസം കൊണ്ട് 200 കോടി കളക്ഷനാണ് ചിത്രം നേടിയത്. ലോകേഷ് തന്നെയാണ് ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.



Surya accepts Kamal Haasan's gift

TAGS :

Next Story