'ബാംഗ്ലൂർ പൊലീസാണ്... അവർ പലതും പറയും'; കൂട്ടുകാരുടെ കഥ പറഞ്ഞ് 'ഡിയർ ഫ്രണ്ട്' ട്രെയിലർ പുറത്ത്

ടോവിനോ തോമസിനൊപ്പം ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടനും സംവിധായകനുമായ വിനീത് കുമാറാണ് ചിത്രം ഒരുക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-05-25 16:08:49.0

Published:

25 May 2022 4:08 PM GMT

ബാംഗ്ലൂർ പൊലീസാണ്... അവർ പലതും പറയും; കൂട്ടുകാരുടെ കഥ പറഞ്ഞ് ഡിയർ ഫ്രണ്ട് ട്രെയിലർ പുറത്ത്
X

കൂട്ടുകാർക്കിടയിലെ അടുപ്പവും അകൽച്ചയുമൊക്കെ പറയുന്ന ടോവിനോ തോമസ് ചിത്രം 'ഡിയർ ഫ്രണ്ട്' ട്രെയിലർ പുറത്ത്. ഹാപ്പി ഹവേഴ്‌സ് എൻറർടൈൻമെൻറ് യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. ടോവിനോ തോമസിനൊപ്പം ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടനും സംവിധായകനുമായ വിനീത് കുമാറാണ് ചിത്രം ഒരുക്കുന്നത്. 'പട'യിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടൻ അർജുൻ രാധാകൃഷ്ണനും ചിത്രത്തിൽ എത്തുന്നുണ്ട്.

അഞ്ച് സുഹൃത്തുക്കളുടെ കഥയും അവർക്കിടയിൽ സംഭവിക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. ടോവിനോ തോമസ്, ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ, അർജുൻ ലാൽ തുടങ്ങിയവർ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാംഗ്ലൂർ, മുംബൈ, കൊച്ചി എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷൻ.

ഹാപ്പി അവേഴ്‌സ് എൻറർടൈൻമെൻറിന്റെയും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിഖ് ഉസ്മാൻ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. സുഡാനി ഫ്രം നൈജീരിയ, തമാശ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹാപ്പി അവേഴ്‌സ് എൻറർടെയ്ൻമെൻറ്‌സ് നിർമിക്കുന്ന ചിത്രം കൂടിയാണ് 'ഡിയർ ഫ്രണ്ട്'. ഫഹദ് ഫാസിൽ നായകനായ 'അയാൾ ഞാനല്ല' എന്ന സിനിമക്ക് ശേഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഡിയർ ഫ്രണ്ട്'. ഷറഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ്, സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് ദീപു ജോസഫ് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ.


The 'Dear Friend' trailer is out telling the story of friends

TAGS :

Next Story