Quantcast

സോഷ്യൽ മീഡിയയെ ത്രസിപ്പിച്ച് ‘ഓടും കുതിര ചാടും കുതിര’യുടെ ട്രെയിലർ

ഓഗസ്റ്റ് 29ന് തീയറ്ററുകളിൽ എത്തുന്ന ചിത്രം ഫുൾ പാക്ക്ഡ് എന്റർടൈനർ ആയിരിക്കുമെന്ന ഉറപ്പാണ് ട്രെയിലർ സമ്മാനിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    11 Aug 2025 10:20 AM IST

odum kuthira chaadum kuthira
X

സിനിമ ആരാധകരെ ആവേശത്തിലാക്കി ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ ചിത്രം ‘ഓടും കുതിര ചാടും കുതിര’യുടെ ട്രെയ്‌ലർ പുറത്തിറക്കി. റൊമാന്റിക് കോമഡി ജോണറിലാണ് സിനിമയെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഫഹദ് ഫാസിലിനും കല്യാണി പ്രിയദർശനുമൊപ്പം ലാൽ, മണിയൻ പിള്ള രാജു, ബാബു ആൻ്റണി, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട്‌, അനുരാജ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ഓഗസ്റ്റ് 29ന് തീയറ്ററുകളിൽ എത്തുന്ന ചിത്രം ഫുൾ പാക്ക്ഡ് എന്റർടൈനർ ആയിരിക്കുമെന്ന ഉറപ്പാണ് ട്രെയിലർ സമ്മാനിക്കുന്നത്. നിരവധി സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി ഏറ്റുവാങ്ങിയ പ്രിയപ്പെട്ട താരവും, സംവിധായകനുമായ അൽത്താഫ് സലീമാണ് സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥയും അൽത്താഫ് സലീമിന്റേതാണ്. മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രം സിനിമ ആസ്വാദകർക്കുള്ള ഓണ സമ്മാനം ആയിരിക്കും.


രേവതി പിള്ള, സുരേഷ്കൃഷ്ണ, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, വിനീത് വാസുദേവൻ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിട്ടുണ്ട്. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് നിധിൻ രാജ് അരോൾ. പ്രൊഡക്ഷൻ ഡിസൈൻ അശ്വിനി കാലെ, ആർട്ട്‌ ഡയറക്ടർ ഔസെപ് ജോൺ, കോസ്റ്റും ഡിസൈനർ മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ നിക്സൻ ജോർജ്, കളറിസ്റ്റ് രമേശ്‌ സിപി, ലിറിക്സ് സുഹൈൽ കോയ, പ്രൊഡക്ഷൻ കണ്ട്രോളർ സുധർമൻ വള്ളിക്കുന്ന്, ഫിലിം കൺട്രോളർ ശിവകുമാർ പെരുമുണ്ട, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനീവ് സുകുമാർ, വിഎഫ്എക്സ് സ്റ്റുഡിയോ ഡിജിബ്രിക്‌സ്, പിആർഒ എഎസ് ദിനേശ്, സ്റ്റിൽ ഫോട്ടോഗ്രഫി രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത് മാർക്കറ്റിങ് ആൻഡ് പ്രൊമോഷൻസ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.

TAGS :

Next Story