Quantcast

ഇത് ഞെട്ടിക്കും! വിശാക് നായരുടെ ആക്ഷൻ സർവൈവൽ ത്രില്ലർ 'എക്സിറ്റ്' ൻ്റെ ക്യാര്ക്ടർ പോസ്റ്റർ പുറത്ത്

അനിമൽ ഫ്ളോയിൽ സഞ്ചരിക്കുന്ന കഥാപാത്രവുമായി എത്തുന്ന ആദ്യ മലയാളം ആക്ഷൻ സർവൈവൽ ചിത്രമാണ് 'എക്‌സിറ്റ്'

MediaOne Logo

Web Desk

  • Updated:

    2023-11-11 15:33:19.0

Published:

11 Nov 2023 3:30 PM GMT

This will shock! Character poster of Vishaak Nairs action survival thriller Exit out
X

വിശാക് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്യുന്ന സർവൈവൽ ത്രില്ലർ ചിത്രം 'എക്‌സിറ്റ്' ന്റെ ക്യാരക്ടർ പോസ്റ്റർ റീലീസ് ചെയ്തു. തീർത്തും ചങ്ങലയിൽ പൂട്ടിയിട്ട വിചിത്രമായ രൂപിയായ വിശാകിന്റെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. സംഭാഷണമില്ലാതെ, അനിമൽ ഫ്ളോയിൽ സഞ്ചരിക്കുന്ന കഥാപാത്രവുമായി എത്തുന്ന ആദ്യ മലയാളം ആക്ഷൻ സർവൈവൽ ചിത്രമാണ് 'എക്‌സിറ്റ്'. ബ്ലൂം ഇന്റർനാഷണലിന്റെ ബാനറിൽ വേണുഗോപാലകൃഷ്ണനാണ് ചിത്രം നിർമിക്കുന്നത്.

പരീക്ഷണടിസ്ഥാനത്തിൽ ഇറങ്ങുന്ന ചിത്രം ഒറ്റ രാത്രി നടക്കുന്ന കഥയാണ് പറയുന്നത്. മലയാളത്തിലും തമിഴിലും ഒരുക്കുന്ന എക്‌സിറ്റിന് നവാഗതനായ അനീഷ് ജനാർദ്ദനനാണ് തിരക്കഥയൊരുക്കുന്നത്. തൊണ്ണൂറുകളിലെ മലയോര ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ ഒരു രാത്രി അകപ്പെട്ടു പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിശാകിനെ കൂടാതെ തമിഴ് നടൻ ശ്രീറാം, വൈശാഖ് വിജയൻ, ആഷ്‌ലിൻ ജോസഫ്, പുതുമുഖം ശ്രേയസ്, ഹരീഷ് പേരടി, റെനീഷ റഹ്‌മാൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 'പസംഗ' എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്‌കാര ജേതാവാണ് ശ്രീറാം.

ഛായാഗ്രഹണം - റിയാസ് നിജാമുദ്ദീൻ, എഡിറ്റിങ് - നിഷാദ് യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, സംഗീതം - ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, കലാസംവിധാനം - എം.കോയാസ്, കോസ്റ്റ്യൂം ഡിസൈൻ - ശരണ്യ ജീബു, മേക്കപ്പ് - സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഫൈസൽ ഷാ, അസോസിയേറ്റ് ഡയറക്ടർ - അമൽ ബോണി, ഡി.ഐ - ജോയ്‌നർ തോമസ്, ആക്ഷൻ - റോബിൻച്ചാ, പി.ആർ.ഒ -പി.ശിവപ്രസാദ്, നിയാസ് നൗഷാദ്, ഡിസൈൻസ് - യെല്ലോ ടൂത്ത് എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

TAGS :

Next Story