ടിനു പാപ്പച്ചനും ദുൽഖറും; 'കിങ് ഓഫ് കൊത്ത'യ്ക്ക് ശേഷം വീണ്ടും മാസ് വേഷത്തിൽ ഡിക്യു

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-03-26 15:32:19.0

Published:

26 March 2023 3:29 PM GMT

tinu papachan dulqar movie
X

ദുൽഖർ സൽമാൻ

മാസ് ആക്ഷൻ ചിത്രങ്ങളുടെ സംവിധായകൻ ടിനു പാപ്പച്ചനും ദുൽഖറും ഒന്നിക്കുന്നു. അടുത്ത വർഷം ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. നിലവിൽ ടിനു പാപ്പച്ചൻ ലിജോ ജോസ് പെലിശ്ശേരിയുടെ മോഹൻലാൽ ചിത്രം 'മലൈക്കോട്ടൈ വാലിബ'ന്റെ ഷൂട്ടിംഗ് തിരക്കിലാണ്. അതിന് ശേഷമായിരിക്കും ദുൽഖർ ചിത്രം ആരംഭിക്കുക.

ദുൽഖർ സൽമാൻ നായകനാകുന്ന മാസ് ആക്ഷൻ ചിത്രം 'കിംഗ് ഓഫ് കൊത്ത' ഓണത്തിനാണ് റിലീസ് ചെയ്യുന്നത്. പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത. ജേക്‌സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.

ചിത്രത്തിന്റെ 95 ദിവസത്തെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം .തമിഴ്‌നാട്ടിലെ കാരൈക്കുടിയില് പൂർത്തിയായിരിക്കുന്നു. ഷൂട്ടിങ് പൂർത്തിയായ വിവരം ദുൽഖർ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരം?ഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം -നിമീഷ് രവി, സ്‌ക്രിപ്റ്റ് -അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ -ശ്യാം ശശിധരൻ, മേക്കപ്പ് -റോണെക്‌സ് സേവിയർ, വസ്ത്രാലങ്കാരം -പ്രവീൺ വർമ്മ, സ്റ്റിൽ -ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻ. പി.ആർ.ഓ -പ്രതീഷ് ശേഖർ.

TAGS :

Next Story