Quantcast

യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഓഡിയോ ലോഞ്ച് ചെയ്തു

മൈക്ക്, ഖൽബ്, ഗോളം എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു

MediaOne Logo

Web Desk

  • Published:

    3 May 2025 5:36 PM IST

united kigdom of kerala
X

ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമിച്ച് അരുൺ വൈഗ സംവിധാനം ചെയ്യുന്ന

യുണൈറ്റഡ് കിങ്ഡം ഓഫ് കേരള എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് എറണാകുളം ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു.

സിനിമാതാരം ദിലീപ്, സംവിധായകൻ ബ്ലെസി എന്നിവർ ചേർന്നാണ് പ്രകാശനം ചെയ്തത്.

മനോജ് കെ. ജയൻ, ജോണി ആൻ്റണി, സിജു വിൽസൻ, ഷറഫുദ്ദീൻ, ശബരീഷ് വർമ, നായകൻ രഞ്ജിത്ത് സജീവൻ, നായിക സാരംഗി ശ്യാം, സംഗീത സംവിധായകൻ രാജേഷ് മുരുകേശൻ, ലിസ്റ്റിൻ സ്റ്റീഫൻ, അജിത് വിനായക, സംവിധായകൻ അരുൺ ഗോപി, ഹാരിസ് ദേശം തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

''ഉപചാരപൂർവം ഗുണ്ട ജയൻ "എന്ന ചിത്രത്തിനു ശേഷം രഞ്ജിത്ത് സജീവ്,

സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള " എന്ന ചിത്രത്തിന്റെ

ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, ഡോക്ടർ റോണി, മനോജ് കെ യു, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, മൂസി, ചാന്ദിനി, മെരീസ, അഖില അനോകി തുടങ്ങിയവർക്കൊപ്പം അൽഫോൻസ് പുത്രൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സിനോജ് പി അയ്യപ്പൻ, ഛായാഗ്രഹണം നിർവഹിക്കുന്നു.

മൈക്ക്, ഖൽബ്, ഗോളം എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശബരീഷ് വർമ എഴുതിയ വരികൾക്ക് രാജേഷ് മുരുകേശൻ (നേരം,പ്രേമം ഫെയിം) സംഗീതം പകരുന്നു.




എഡിറ്റർ-അരുൺ വൈഗ, ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ, കല-സുനിൽ കുമരൻ, മേക്കപ്പ്-ഹസ്സൻ വണ്ടൂർ,

വസ്ത്രാലങ്കാരം-മെൽവി ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കിരൺ റാഫേൽ, സ്റ്റിൽസ്-ബിജിത്ത് ധർമ്മടം,

പരസ്യക്കല-യെല്ലോ ടൂത്ത്സ്, ഈരാറ്റുപേട്ട, വട്ടവട, കൊച്ചി, ഗുണ്ടൽപേട്ട്, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള " മെയ് 23-ന് പ്രദർശനത്തിനെത്തും.

പി ആർ ഒ- എ എസ് ദിനേശ്, അഡ്‌വർടൈസിങ് - ബ്രിങ്ഫോർത്ത്.

TAGS :

Next Story