ആരംഭിക്കലാമാ..; ഒടിടിയും ഭരിക്കാൻ വിക്രം എത്തുന്നു

ലോകമെമ്പാടുമായി 375 കോടിയാണ് ചിത്രം ഇതുവരെ നേടിയെന്നാണ് റിപ്പോർട്ടുകൾ

MediaOne Logo

Web Desk

  • Updated:

    2022-06-23 14:51:32.0

Published:

23 Jun 2022 2:47 PM GMT

ആരംഭിക്കലാമാ..; ഒടിടിയും ഭരിക്കാൻ വിക്രം എത്തുന്നു
X

കമൽഹാസൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം വിക്രം തിയറ്ററുകളിൽ തകർത്ത് ഓടിക്കൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമായി 375 കോടിയാണ് ചിത്രം ഇതുവരെ നേടിയെന്നാണ് റിപ്പോർട്ടുകൾ. തിയറ്ററിൽ തുടരുന്ന മുന്നേറ്റം ഒടിടിയിലും ആവർത്തിക്കുമെന്നാണ് അണിയപ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ജൂലൈ 8 ന് ചിത്രം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങുമെന്നാണ് റിപ്പോർട്ട്.

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രം ജൂൺ മൂന്നിനാണ് റിലീസായത്. തമിഴ്‌നാട്ടിൽ സർവകാല റെക്കോർഡുകളും തകർത്താണ് ചിത്രം മുന്നേറുന്നത്. ആദ്യവാരം ഒട്ടനവധി ബോക്‌സ് ഓഫീസ് റെക്കോർഡുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട് വിക്രം. റിലീസിന് മുൻപ് തന്നെ ചിത്രത്തിന്റെ ഡിജിറ്റൽ ഒടിടി സ്ട്രീമിങ് അവകാശം റെക്കോർഡ് തുകയ്ക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സ്വന്തമാക്കിയിക്കുന്നു.

മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. ലോകേഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ ഒന്നിച്ചെത്തിയ ക്രൈം ആക്ഷൻ ത്രില്ലർ ജോണറാണ്. എഡിറ്റിംഗ് ഫിലോമിൻ രാജ്. സംഘട്ടന സംവിധാനം അൻപറിവ്. നൃത്തസംവിധാനം ദിനേശ്.

TAGS :

Next Story