Quantcast

വിശാക് നായരുടെ ദ്വിഭാഷ ആക്ഷൻ സർവൈവൽ ത്രില്ലർ 'എക്‌സിറ്റ്'; ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ചിത്രം മലയാളം, തമിഴ് ഭാഷകളിൽ റിലീസ് ചെയ്യും

MediaOne Logo

Web Desk

  • Updated:

    2023-10-29 11:51:56.0

Published:

29 Oct 2023 5:15 PM IST

Visak Nairs bilingual action survival thriller Exit; The first look poster is out
X

വിശാക് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്ത് ബ്ലൂം ഇന്റർനാഷണലിന്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന പുതിയ ചിത്രം 'എക്‌സിറ്റ്'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഒറ്റ രാത്രിയിൽ നടക്കുന്ന കഥ പറയുന്ന ചിത്രം ഒരു ആക്ഷൻ സർവൈവൽ ത്രില്ലറാണ്. ചിത്രം മലയാളം, തമിഴ് ഭാഷകളിൽ പ്രേക്ഷകരിലേക്കെത്തും.

നവാഗതനായ അനീഷ് ജനാർദ്ദനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. തൊണ്ണൂറുകളിൽ മലയോര ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ ഒരു രാത്രി അകപ്പെട്ടു പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. തീർത്തും സംഭാഷണമില്ലാതെ, അനിമൽ ഫ്ളോയിൽ സഞ്ചരിക്കുന്ന കഥാപാത്രവുമായി എത്തുന്ന മലയാളത്തിലെ ആദ്യ ആക്ഷൻ സർവൈവൽ ചിത്രമാണെന്നതും 'എക്‌സിറ്റ്'ന്റെ പ്രത്യേകതയാണ്.

വിശാകിനെ കൂടാതെ തമിഴ് നടൻ ശ്രീറാം, വൈശാഖ് വിജയൻ, ആഷ്‌ലിൻ ജോസഫ്, പുതുമുഖം ശ്രേയസ്, ഹരീഷ് പേരടി, റെനീഷ റഹ്മാൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം-റിയാസ് നിജാമുദ്ദീൻ, എഡിറ്റിങ്-നിഷാദ് യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്, സംഗീതം-ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, കലാസംവിധാനം-എം.കോയാസ്, കോസ്റ്റ്യൂം ഡിസൈൻ-ശരണ്യ ജീബു, മേക്കപ്പ്-സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഫൈസൽ ഷാ, അസോസിയേറ്റ് ഡയറക്ടർ-അമൽ ബോണി, ഡി.ഐ-ജോയ്‌നർ തോമസ്, ആക്ഷൻ-റോബിൻച്ചാ, പി.ആർ.ഒ-പി.ശിവപ്രസാദ്, നിയാസ് നൗഷാദ്, ഡിസൈൻസ്-യെല്ലോ ടൂത്ത് എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

TAGS :

Next Story