Quantcast

'മാർക്ക് ആന്റണി' പൂർത്തിയായി; കേക്ക് മുറിച്ച് ആഘോഷിച്ച് വിശാൽ

ജൂലൈ 28ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി എത്തും

MediaOne Logo

Web Desk

  • Updated:

    2023-05-14 15:53:01.0

Published:

14 May 2023 3:51 PM GMT

Vishal new movie mark antony wrapped up
X

വിശാൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദിക് രവിചന്ദ്രന്റെ സംവിധാനത്തിലൊരുങ്ങുന്ന മാർക്ക് ആന്റണി. ചിത്രത്തിന്റെ സ്റ്റില്ലുകൾ സമൂഹാധ്യമങ്ങളിൽ ട്രെൻഡിങ് ആയിരുന്നു. ഒരോ അപ്‌ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കാറ്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി എന്നാണ്. ചിത്രീകരണം പൂർത്തിയായതിന്റെ സന്തോഷം പങ്കുവെച്ച് കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ വീഡിയോ താരം പങ്കുവെച്ചിട്ടുണ്ട്.

ജൂലൈ 28ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി ചിത്രീകരിച്ചിട്ടുണ്ട്. എസ് വിനോദ് കുമാർ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് അഭിനന്ദൻ രാമാനുജൻ ആണ്. സംഗീത സംവിധാനം ജി വി പ്രകാശ് കുമാറാണെന്നതും മാർക്ക് ആന്റണി'യിൽ പ്രേക്ഷകർക്കുള്ള പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു.

ഉമേഷ് രാജ്കുമാറാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ. കനൽ കണ്ണൻ, പീറ്റർ ഹെയ്ൻ, രവി വർമ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി. എ വിനോദ്കുമാർ സംവിധാനം ചെയ്ത ലാത്തി ആണ് വിശാൽ നായകനായി അവസാനം പ്രദർശനത്തിനെത്തിയത്.

TAGS :

Next Story