Quantcast

കാത്ത് കാത്തിരുന്ന് വിനീതിന്റെ കുറിപ്പാട്ട് എത്തി: വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം കുറിയിലെ പ്രോമോ ഗാനം പുറത്ത്

ജൂലൈ എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2022-06-27 12:57:14.0

Published:

27 Jun 2022 12:55 PM GMT

കാത്ത് കാത്തിരുന്ന് വിനീതിന്റെ കുറിപ്പാട്ട് എത്തി: വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം കുറിയിലെ പ്രോമോ ഗാനം പുറത്ത്
X

വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ഫാമിലി സസ്‌പെൻസ് ത്രില്ലർ 'കുറി'യിലെ പ്രോമോ ഗാനം പുറത്ത്. 'ആശിക്കും കാലം മുന്നിൽ വട്ടം ചുറ്റുന്നെ' എന്ന് തുടങ്ങുന്ന പാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത് വിനു തോമസാണ്. ബി കെ ഹരിനാരായണന്റെ വരികൾ പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനുമാണ്. ആദ്യ വരികൾ വിനീത് ശ്രീനിവാസൻ പാടുന്നത് കാണാം. തുടർന്നുള്ള വരികളിൽ വിഷ്ണു ഉണ്ണികൃഷ്ണനും മറ്റ് താരങ്ങളും പാട്ടിനൊപ്പം ചുവട് വെക്കുന്നുണ്ട്.

ജൂലൈ എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. കൊക്കേഴ്‌സ് മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം കെ.ആർ.പ്രവീണാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ കുറിയിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അതിഥി രവി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

ഛായഗ്രഹണം സന്തോഷ് സി പിള്ള, എഡിറ്റിങ് - റഷിൻ അഹമ്മദ്. ബി.കെ.ഹരിനാരായണൻ വരികളെഴുതുന്ന ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് വിനു തോമസാണ്. പ്രൊജക്റ്റ് ഡിസൈനർ - നോബിൾ ജേക്കബ്, ആർട്ട് ഡയറക്ടർ - രാജീവ് കോവിലകം, സംഭാഷണം - ഹരിമോഹൻ ജി, കോസ്റ്റ്യൂം - സുജിത് മട്ടന്നൂർ, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ - വൈശാഖ് ശോഭൻ & അരുൺ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടർ - ശരൺ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രകാശ് കെ മധു, പി ആർ ഒ - ആതിര ദിൽജിത്



TAGS :

Next Story