Quantcast

യാഷും മാഡ് മാക്സ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസും ചേർന്ന് 'രാമായണ'ത്തിനായി വമ്പൻ ആക്ഷൻ രംഗങ്ങള്‍ ചിത്രീകരിക്കുന്നു; ചിത്രങ്ങൾ പുറത്ത്

ചലച്ചിത്ര നിർമാണ മേഖലയിൽ ദീർഘവീക്ഷണമുള്ള നമിത് മൽഹോത്ര നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചലച്ചിത്രത്തിൽ, നടനും ഒപ്പം നിർമ്മാതാവും കൂടിയായ യാഷ്, തന്റെ ഭാഗങ്ങളുടെ ചിത്രീകരണത്തിനായി ചേർന്നതോടുകൂടി ആരാധകരുടെ ആവേശം ഇരട്ടിച്ചിരിക്കുകയാണ്.

MediaOne Logo

Web Desk

  • Published:

    31 May 2025 4:46 PM IST

യാഷും മാഡ് മാക്സ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസും ചേർന്ന്  രാമായണത്തിനായി വമ്പൻ ആക്ഷൻ രംഗങ്ങള്‍ ചിത്രീകരിക്കുന്നു; ചിത്രങ്ങൾ പുറത്ത്
X

മുംബൈ: നടനും നിർമ്മാതാവുമായ യാഷ്, ഹോളിവുഡിന്റെ ഇതിഹാസ സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസുമായി കൈകോർക്കുന്നു. അതിനൂതന സാങ്കേതികത്തികവോടെയും, കഥാഗതിക്കനുസിച്ചുള്ള സംഘട്ടനങ്ങൾ പുരാണവുമായി ഏകോപിപ്പിച്ചും, രാമായണത്തെ ഒരു മാസ്മരിക ദൃശ്യാവിഷ്കാരമാക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

ചലച്ചിത്ര നിർമാണ മേഖലയിൽ ദീർഘവീക്ഷണമുള്ള നമിത് മൽഹോത്ര നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചലച്ചിത്രത്തിൽ, നടനും ഒപ്പം നിർമ്മാതാവും കൂടിയായ യാഷ്, തന്റെ ഭാഗങ്ങളുടെ ചിത്രീകരണത്തിനായി ചേർന്നതോടുകൂടി ആരാധകരുടെ ആവേശം ഇരട്ടിച്ചിരിക്കുകയാണ്.

മാഡ് മാക്സ്: ഫ്യൂറി റോഡ്, ദി സൂയിസൈഡ് സ്ക്വാഡ് എന്നിവയിലെ ആക്ഷൻ മികവിനാൽ ഏറെ പ്രസിദ്ധനായ ഇതിഹാസ ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസുമായി ചേർന്ന് രാവണനെ ഒരു വലിയ ആക്ഷൻ ആർക്കിൽ ജീവസ്സുറ്റതാക്കാൻ റോക്കിംഗ് സ്റ്റാർ യാഷ് ഒരുങ്ങുകയാണ്.

ഇന്ത്യൻ ചലച്ചിത്രനിർമ്മാണത്തിലെ തന്നെ ഒരു നാഴികക്കല്ലായിരിക്കും രാമായണമെന്ന്, ചിത്രത്തിന്റെ പ്രാരംഭ ഷൂട്ടിംഗ് റിപ്പോർട്ടുകളിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. മികച്ച ടെക്‌നിഷ്യൻസ്, ലോകോത്തര വിഎഫ്എക്സ് ടീം, ഗംഭീരമായ സെറ്റുകൾ, അതിനെല്ലാമുപരി ഈ കഥയ്ക്ക് ജീവൻ നൽകുന്ന ഒരു കൂട്ടം അതുല്യ പ്രതിഭകൾ, ഇവയെല്ലാംകൊണ്ടും സമ്പൂർണ്ണമാണ് ഈ ചിത്രം.

രാമായണത്തിന്റെ സ്കെയിലിന് അനുയോജ്യമായ രീതിയിൽ, ഹൈ-ഒക്ടേൻ ആക്ഷൻ സീക്വൻസുകൾ കോറിയോഗ്രാഫ് ചെയ്യുന്നതിന് നോറിസ് ഇന്ത്യയിൽ തുടരുകയാണ്. ഇപ്പോൾ നടക്കുന്ന ഈ ഷൂട്ടിംഗ് ഷെഡ്യൂൾ യാഷിന്റെ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതാണ്.

ഈയടുത്തായി സെറ്റിൽ നിന്നും പുറത്തുവന്ന യാഷിന്റെ ചിത്രങ്ങൾ, രാമായണത്തിനായി താരമെടുക്കുന്ന തയ്യാറെടുപ്പുകളെ എടുത്തുകാണിക്കുന്ന തരത്തിലുള്ളതായിരുന്നു. തുടക്കം മുതൽ തന്നെ ഈ പ്രോജെക്ടിൽ പങ്കാളിയായ അദ്ദേഹം, ചിത്രത്തിൻറെ ഓരോ ഘട്ടത്തിലും തന്റെ സൃഷ്ടിപരമായ സംഭാവനകൾ നൽകുന്നു.

നിതീഷ് തിവാരി സംവിധാനം ചെയ്ത് നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന രാമായണ പാർട്ട് 1 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയേറ്ററുകളിലെത്തും.

TAGS :

Next Story