Quantcast

'ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തുന്നു'; അജയ് ദേവ്ഗൺ-സിദ്ധാർത്ഥ് മൽഹോത്ര ചിത്രം നിരോധിക്കണമെന്ന് മന്ത്രി

ചിത്രം ഹിന്ദു മതവികാരങ്ങളെ അപകീർത്തിപ്പെടുത്തുന്നുവെന്നും വിമര്‍ശനം

MediaOne Logo

Web Desk

  • Published:

    21 Sep 2022 12:29 PM GMT

ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തുന്നു; അജയ് ദേവ്ഗൺ-സിദ്ധാർത്ഥ് മൽഹോത്ര ചിത്രം നിരോധിക്കണമെന്ന് മന്ത്രി
X

ന്യൂഡൽഹി: ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുന്ന രീതിയിൽ ചിത്രീകരിച്ച അജയ് ദേവ്ഗൺ-സിദ്ധാർത്ഥ് മൽഹോത്ര നായകനായ 'താങ്ക് ഗോഡ്' നിരോധിക്കണമെന്ന് മധ്യപ്രദേശിലെ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ്.ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിന് കത്തയച്ചു. ചിത്രം ഹിന്ദു മതവികാരങ്ങളെ അപകീർത്തിപ്പെടുത്തുന്നുവെന്നും കത്തിൽ പറയുന്നു.

പുരാണങ്ങൾ അനുസരിച്ച് മരണത്തിന്റെ ദേവനായ യമനെ അനുഗമിക്കുന്ന ഹിന്ദു ദേവനായ ചിത്രഗുപ്തനെ സിനിമ അനുചിതമായി ചിത്രീകരിക്കുന്നുവെന്ന് സാരംഗ് താക്കൂറിന് അയച്ച കത്തിൽ പറഞ്ഞു. അടുത്തിടെയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ട്രയിലറിൽ, ചിത്രഗുപ്തനെ 'അർധനഗ്നരായ' സ്ത്രീകളാൽ ചുറ്റപ്പെട്ട ഒരാളായാണ് കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

മാത്രമല്ല, അജയ് ദേവ്ഗൺ ആക്ഷേപകരമായ പരാമർശങ്ങളിൽ കായസ്ത സമുദായത്തിനു മാത്രമല്ല, ഹിന്ദുസമുദായങ്ങൾക്കും രോഷമുണ്ടെന്നും കത്തിലുണ്ട്.ഭോപ്പാലിലെ നരേല നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ സാരംഗ് കായസ്ത സമുദായാംഗം കൂടിയാണ്. മന്ത്രിയുടെ കത്തില്‍ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയൊന്നും ഇനിയും വന്നിട്ടില്ല.

അജയ് ദേവ്ഗൺ, സിദ്ധാർത്ഥ് മൽഹോത്ര, രാകുൽ പ്രീത് സിംഗ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇന്ദ്ര കുമാർ സംവിധാനം ചെയ്ത 'താങ്ക് ഗോഡ്'.ഈ വർഷം ഒക്ടോബർ 25ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. അതേസമയം, ചിത്രത്തിനെതിരെ നേരത്തെയും വിമർശനമുയർന്നിരുന്നു. സംവിധായകൻ ഇന്ദ്ര കുമാർ, നടന്മാരായ അജയ് ദേവ്ഗൺ, സിദ്ധാർത്ഥ് മൽഹോത്ര എന്നിവർക്കെതിരെ യുപിയിലെ ജാൻപൂർ കോടതിയിൽ അഭിഭാഷകനായ ഹിമാൻഷു ശ്രീവാസ്തവ കേസ് ഫയൽ ചെയ്തിരുന്നു.

TAGS :

Next Story