Quantcast

'എന്റെ അമ്മൂമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്'; സുബ്ബലക്ഷ്മിയുമൊത്തുള്ള അവസാന നിമിഷങ്ങള്‍ പങ്കുവെച്ച് സൗഭാഗ്യ

എന്റെ ശക്തിയുടെയും സ്‌നേഹത്തിന്റെയും 30 വർഷങ്ങൾ. എന്റെ അമ്മൂമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്... എല്ലാവരുടേയും പ്രാർഥനകൾക്ക് നന്ദി

MediaOne Logo

Web Desk

  • Published:

    1 Dec 2023 6:41 AM GMT

My grandmother, my subbu, my baby...; Soubhagya shared the last moments with Subbalakshmi
X

തിരുവനന്തപുരം: അന്തരിച്ച നടി ആർ. സുബ്ബലക്ഷ്മിയുമൊത്തുള്ള അവസാന നിമഷങ്ങൾ പങ്കുവെച്ച് കൊച്ചുമകൾ സൗഭാഗ്യ വെങ്കിടേഷ്. ആശുപത്രിയിൽ നിന്നുള്ള ചിത്രമാണ് സൗഭാഗ്യ പങ്കുവെച്ചിരിക്കുന്നത്. എന്റെ ശക്തിയുടെയും സ്‌നേഹത്തിന്റേയും മുപ്പത് വർഷങ്ങൾ എന്നാണ് സൗഭാഗ്യ പറയുന്നത്. കൂടാതെ ആരാധകരുടെ പ്രാർഥനകൾക്ക് നന്ദിയും പറയുന്നുണ്ട്.

'എനിക്ക് അമ്മൂമ്മയെ നഷ്ടമായി. എന്റെ ശക്തിയുടെയും സ്‌നേഹത്തിന്റെയും 30 വർഷങ്ങൾ. എന്റെ അമ്മൂമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്... എല്ലാവരുടേയും പ്രാർഥനകൾക്ക് നന്ദി- ഇന്‍സ്റ്റാഗ്രാമില്‍ സൗഭാഗ്യ കുറിച്ചു.


വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തെന്നിന്ത്യയിലെ ഓൾ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കമ്പോസറായിരുന്നു. ഗുരുവായൂരപ്പന്റെയും ബാലാമണിയുടെയും കഥ പറഞ്ഞ നന്ദനത്തിലൂടെയാണ് സുബ്ബലക്ഷ്മി വെള്ളിത്തിരയിലേക്ക് എത്തുന്നത്.

കലാപാരമ്പര്യം ഏറെ പറയാനുള്ള കുടുംബത്തിൽ നിന്നായിരുന്നു സുബ്ബലക്ഷ്മിയുടെ വരവ്. ബാല്യം മുതൽക്കേ കർണാട്ടിക് സംഗീതവും നൃത്തവും അഭ്യസിച്ചു. 27 വർഷക്കാലം ജവഹർ ബാലഭവനിൽ സംഗീതാധ്യാപികയായിരുന്നു. ആകാശവാണിയിലും ദീർഘനാൾ ജോലി ചെയ്തിട്ടുണ്ട്. വിശ്രമ ജീവിതം നയിക്കുന്നതിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു സിനിമയിലേക്കുള്ള വരവ്. പിന്നീട് സുബ്ബലക്ഷ്മി മലയാളികളുടെ മൊത്തം മുത്തശ്ശിയായി മാറി.തമിഴ് സൂപ്പർതാരം വിജയ് നായകനായ 'ബീസ്റ്റ്' എന്ന തമിഴ് ചിത്രത്തിലാണ് സുബ്ബലക്ഷ്മി അവസാനമായി വേഷമിട്ടത്. നർത്തകിയും നടിയുമായ താരാ കല്യാൺ മകളാണ്.

TAGS :

Next Story