Quantcast

നാദിര്‍ഷയും ഷെയ്നും ആദ്യമായി ഒന്നിക്കുന്നു; ഷൂട്ടിംഗ് ഈ വര്‍ഷം അവസാനം

ഈശോ, കേശു ഈ വീടിന്‍റെ നാഥന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഷെയ്ന്‍ നായകനാവുന്നത്

MediaOne Logo

Web Desk

  • Updated:

    2021-10-09 04:57:43.0

Published:

9 Oct 2021 4:51 AM GMT

നാദിര്‍ഷയും ഷെയ്നും ആദ്യമായി ഒന്നിക്കുന്നു; ഷൂട്ടിംഗ് ഈ വര്‍ഷം അവസാനം
X

സംവിധായകന്‍ നാദിര്‍ഷയുടെ അടുത്ത സിനിമയില്‍ നായകനായി ഷെയ്ന്‍ നിഗം എത്തുന്നു. നിഷാദ് കോയ ആണ് ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. ഈശോ, കേശു ഈ വീടിന്‍റെ നാഥന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഷെയ്ന്‍ നായകനാവുകയെന്ന് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെയില്‍, ഉല്ലാസം, കുര്‍ബാനി, ഖല്‍ബ്, ബര്‍മുഡ, പൈങ്കിളി, ഭൂതകാലം എന്നീ ചിത്രങ്ങളാണ് ഷെയ്ന്‍ നിഗത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. പോസ്റ്റ് പ്രൊഡക്ഷനില്‍ തുടരുന്ന വെയില്‍ എന്ന ചിത്രമാണ് താരത്തിന്‍റെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

നിലവില്‍ നാദിര്‍ഷ ദിലീപ് ചിത്രമായ കേശു ഈ വീടിന്‍റെ ഐശ്വര്യം, ജയസൂര്യ ചിത്രം ഈശോ എന്നിവ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കേശു ഈ വീടിന്‍റെ നാഥന്‍ എന്ന ചിത്രത്തില്‍ മദ്ധ്യവയസ്‌ക്കനായി കിടിലന്‍ മേക്കോവറിലാണ് ദിലീപ് എത്തുന്നത്. ഉര്‍വശിയാണ് ചിത്രത്തില്‍ നായിക. ഈശോ എന്ന ചിത്രത്തിന്‍റെ പേര് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.

TAGS :

Next Story