Quantcast

നാഗചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരാകുന്നു

വിവാഹനിശ്ചയം ഇന്ന് നടക്കുമെന്ന് റിപ്പോര്‍ട്ട്

MediaOne Logo

abs

  • Published:

    8 Aug 2024 12:32 PM IST

nagarjuna shobhita
X

നടൻ നാഗചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം വ്യാഴാഴ്ച നടക്കുമെന്ന് റിപ്പോർട്ട്. ഇന്നുച്ചയ്ക്ക് ശേഷം നാഗചൈതന്യയുടെ ഹൈദരാബാദിലെ വീട്ടിൽ വച്ചാകും ചടങ്ങുകൾ. അടുത്ത ബന്ധുക്കൾ മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക. നടന്റെ രണ്ടാം വിവാഹമാണിത്. നേരത്തെ നടി സാമന്തയെയാണ് നാഗചൈതന്യ വിവാഹം ചെയ്തിരുന്നത്. 2021ൽ ഇരുവരും പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞു.

നാഗചൈതന്യയുടെ പിതാവ് നാഗാർജുന അക്കിനേനി വിവാഹനിശ്ചയ പ്രഖ്യാപനം നടത്തും. ഈ വർഷം തന്നെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഏതാനും വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തെ കുറിച്ച് ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2017ലായിരുന്നു നാഗചൈതന്യയും സാമന്തയും തമ്മിലുള്ള ആഘോഷപൂർണമായ വിവാഹം. അഞ്ചാം വിവാഹ വാർഷിക വേളയില്‍ 2021 ഒക്ടോബറിൽ ഇരുവരും വേർപിരിഞ്ഞു. സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്ന് ഭർത്താവിന്റെ കുടുംബപ്പേരായ അക്കിനേനി നീക്കിയതോടെയാണ് ഇരുവരും വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായത്. ഏറെ വൈകാതെ പരസ്പര സമ്മതത്തോടെ വേർപിരിയുകയായിരുന്നു.

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ സജീവമാണ് നടി ശോഭിത ധുലിപാല. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് സിനിമയിലെ നായികയായിരുന്നു ഇവർ. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോനിലും അഭിനയിച്ചിട്ടുണ്ട്. ദേവ് പട്ടേൽ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം മങ്കി മാൻ ആണ് അവസാനം പുറത്തിറങ്ങിയ സിനിമ.

TAGS :

Next Story