Quantcast

നല്ല നിലാവുള്ള രാത്രി തിയറ്ററുകളിലേക്ക്

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രമാണ് നല്ല നിലാവുള്ള രാത്രി

MediaOne Logo

Web Desk

  • Published:

    21 Jun 2023 6:07 PM IST

nalla nilavulla rathri to theatres
X

നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന നല്ല നിലാവുള്ള രാത്രിയുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജൂൺ 30ന് സിനിമ തിയേറ്ററുകളിൽ എത്തും. മാസ് ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേർന്നാണ് ചിത്രം നിർമിച്ചത്.

ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ മർഫി ദേവസ്സിയും പ്രഫുൽ സുരേഷും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രം കൂടിയാണ് നല്ല നിലാവുള്ള രാത്രി. അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ശ്യാം ശശിധരൻ. പ്രൊഡക്ഷൻ കൺട്രോളർ ഡേവിഡ്സൺ സി ജെ. ക്രിയേറ്റിവ് ഹെഡ് ഗോപികാ റാണി. സംഗീത സംവിധാനം കൈലാസ് മേനോൻ. ആക്ഷന്‍ കൊറിയോഗ്രഫി രാജശേഖരൻ. കലാസംവിധാനം ത്യാഗു തവനൂർ. വസ്ത്രാലങ്കാരം അരുൺ മനോഹർ. മേക്കപ്പ് അമൽ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ദിനിൽ ബാബു. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്. മാർക്കറ്റിങ് പ്ലാനിങ് ഒബ്സ്ക്യുറ എന്റർടൈൻമെന്റ്. ഡിസൈൻ യെല്ലോടൂത്ത്. പി.ആർ.ഒ സീതാലക്ഷ്മി പപ്പറ്റ് മീഡിയ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

TAGS :

Next Story