എങ്ങും മൂർത്തി തരംഗം: ഐടി പ്രൊഫഷണലിൽ നിന്ന് 'ജയിലർ 2'വിലേക്ക്; തലൈവരെയും സൈഡാക്കി നമോ നാരായണ
പഴക്കട മൂർത്തി എന്ന ഗ്യാങ്സ്റ്ററായി ഗംഭീര പ്രകടനം തന്നെയായിരുന്നു താരം കാഴ്ചവെച്ചത്

ജയിലർ 2വിന്റെ റീലിസിന് ശേഷം ഏറെ കൈയടി നേടുകയാണ് നമോ നാരായണന്റെ മൂർത്തി എന്ന കഥാപാത്രം. രജനികാത്തിനൊപ്പം കോമഡി ടൈമിങ്ങും സ്വാഗിലൂടെയും പ്രേക്ഷക ശ്രദ്ധ നേടുകയാണ് താരം. പഴക്കട മൂർത്തി എന്ന ഗ്യാങ്സ്റ്ററായി ഗംഭീര പ്രകടനം തന്നെയായിരുന്നു താരം കാഴ്ചവെച്ചത്. എന്നാൽ, ഉയർന്ന ശമ്പളമുള്ള സോഫ്റ്റ്വെയർ എഞ്ചിനീയറിൽ നിന്ന് സിനിമയിലെ പ്രൊഡക്ഷനിൽ എത്തി സഹപ്രവർത്തകരുടെ തെറ്റിദ്ധാരണയിലൂടെ നടനായി മാറിയ ഒരു രസകരമായ കഥ കൂടിയുണ്ട് താരത്തിന്, അറിയാം...
ഐടി പ്രൊഫഷണലിൽ നിന്ന് 'ജയിലർ 2'വിലേക്ക്
ലക്ഷങ്ങൾ ശമ്പളം വാങ്ങിയിരുന്ന സോഫ്റ്റ്വെയർ എൻജിനീയറിൽ നിന്ന് സിനിമയോടുള്ള അഭിനിവേശം മൂലം അസിസ്റ്റന്റ് ഡയറക്ടർ കുപ്പായമണിയുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയറിങ് പഠനം കഴിഞ്ഞിരിക്കുമ്പോഴാണ് സിനിമയിൽ ഭാഗ്യ പരീക്ഷണം നടത്തുന്നത്. ജീവിതം പിടിച്ചു നിർത്തുവാനായി പ്രവർത്തി ദിവസങ്ങളിൽ ഐടി പ്രൊഫെഷനൽ ആയും വാരാന്ത്യങ്ങളിൽ അസിറ്റന്റ് ഡയറക്ടറായും നമോ മാറി മാറി വേഷം കെട്ടി.
എന്നാൽ, ജീവിതം പിടിച്ചു നിൽക്കാനാവാത്തതോടെ ബഹ്റൈൻ, ദുബായ്, മലേഷ്യ എന്നിവടങ്ങളിൽ മികച്ച ശമ്പളത്തിൽ ബിസിനസിൽ കോൺസൾട്ടന്റായി ജോലി ചെയ്തു. ഇവിടെ സ്ഥിരമായി ജോലി ചെയ്ത് ഒരു കോർപ്പറേറ്റ് ട്രാക്കിലക്ക് പോകുമ്പോഴാണ് വീണ്ടും സിനിമ അദ്ദേഹത്തെ തേടിയെത്തുന്നത്. വീണ്ടും സിനിമയിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നത് സംവിധായകൻ സമുദ്രകനിയുമായുള്ള ബന്ധമാണ്. തുടർന്ന് 'നാടോടികൾ' എന്ന സിനിമയുടെ നിർമാണത്തിന്റെ ഭാഗമായി അവർ നാമോയെ വിളിക്കുകയായിരുന്നു. സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹം യുഎസിലെ ജോലി വിട്ട് വീണ്ടും സിനിമയിലേക്ക് തന്നെ അദ്ദേഹത്തെ എത്തിച്ചു.
ഷൂട്ടിങ് തടസ്സമില്ലാതെ നടക്കാൻ പുലർച്ചെ ഏഴ് മണി വരെ വിശ്രമമില്ലാതെ ലൊക്കേഷനിൽ ഓടിനടന്ന നമോയെ ഒടുവിൽ അഭിനയത്തിലേക്ക് തള്ളിവിട്ടത് സഹപ്രവർത്തകർക്കിടയിലുണ്ടായ ഒരു രസകരമായ തെറ്റിദ്ധാരണയായിരുന്നു.
രാവിലെ 7 മണിക്ക് ജോലി കഴിഞ്ഞ് ഉറങ്ങാൻ പോയി ഉച്ചയോടെയാണ് നമോ സെറ്റിൽ തിരിച്ചെത്താറുണ്ടായിരുന്നത്. ഒരിക്കൽ രണ്ടു സഹായികൾക്കൊപ്പം നടന്നെത്തിയ അദ്ദേഹത്തെക്കണ്ട്, 'ഷൂട്ടിങ്ങിനായി എല്ലാവരും വിയർപ്പൊഴുക്കുമ്പോൾ ഇയാൾ സെറ്റിൽ വിശ്രമിച്ചു നടക്കുകയാണെന്ന്' ശശികുമാറും സമുദ്രക്കനിയും കരുതി. തുടർന്ന് അദ്ദേഹത്തിന് പണി കൊടുക്കണമെന്ന വാശിയിൽ കിണറ്റിൻകരയിൽ മുണ്ടുടുത്ത് നിൽക്കുന്ന ഒരു ചെറിയ വേഷം അവർ നമോയ്ക്ക് നൽകുകയായിരുന്നു. ഈ പ്രകടനം സമുദ്രക്കനിയെ അമ്പരപ്പിച്ചു. തുടർന്ന് കൂടുതൽ രംഗങ്ങൾ നൽകുകയും ഒടുവിൽ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായി നമോ മാറുകയുമായിരുന്നു. അങ്ങനെ 2009ൽ 'നാടോടികൾ' വിജയമായതോടെ അദ്ദേഹത്തിന്റെ തലവര തന്നെ മാറി.
2009 മുതൽ കഴിഞ്ഞ 15 വർഷത്തിനിടെ എൺപതോളം ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. ഇപ്പോൾ 'ജയിലർ 2' വിലെ മൂർത്തി എന്ന കഥാപാത്രം തരംഗമായതോടെ, മൂർത്തിയെ കേന്ദ്രീകരിച്ച് ഒരു സ്പിൻ-ഓഫ് ചിത്രം തന്നെ വേണമെന്ന ആവശ്യത്തിലാണ് പ്രേക്ഷകർ.
Adjust Story Font
16

