Quantcast

ജന്‍മനാടായ മുതുകുളത്തെ അപമാനിച്ചു; നവ്യ നായര്‍ക്ക് പൊങ്കാല

മുതുകുളം ഒരു കുഗ്രാമമാണെന്നും എവിടെ തിരിഞ്ഞാലും കുളങ്ങളും ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണെന്നുമായിരുന്നു നവ്യ പറഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2023-05-19 07:01:51.0

Published:

19 May 2023 6:59 AM GMT

Navya Nair
X

നവ്യ നായര്‍

കോഴിക്കോട്: ജന്‍മനാടായ മുതുകുളത്തെക്കുറിച്ച് നടി നവ്യ നായര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ വിമര്‍ശം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വിവാദപരാമര്‍ശം. മുതുകുളം ഒരു കുഗ്രാമമാണെന്നും എവിടെ തിരിഞ്ഞാലും കുളങ്ങളും ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണെന്നുമായിരുന്നു നവ്യ പറഞ്ഞത്.


നവ്യയുടെ വാക്കുകള്‍

ഞാനൊരു ഭയങ്കര നാട്ടിന്‍പുറത്ത് നിന്നും വരുന്ന ആളാണ്, ചേപ്പാട്. ഇപ്പോഴാണ് മുതുകുളം എന്ന സ്ഥലത്ത് താമസിക്കുന്നത്. അമ്മയുടെയും അച്ഛന്റെയും വീടുകള്‍ എല്ലാം അടുത്തടുത്താണ്. ഒരു കിലോമീറ്റര്‍ വ്യത്യാസമേയുള്ളൂ. അവിടെ പണ്ട് ദിലീപേട്ടന്‍ വന്ന് ചോദിച്ചിട്ടുണ്ട്, ‘ഇവിടെ കരണ്ട് ഒക്കെയുണ്ടോ?’ എന്ന് ചോദിച്ചിട്ടുണ്ട്. കാരണം അത്രയും പാടങ്ങള്‍ മാത്രം, പിന്നെ കായംകുളം, മുതുകുളം, എല്ലാം കുളങ്ങളാണ്. കുറേ കുളങ്ങളുണ്ട്. ആള്‍ക്കാരുടെ അകത്തും പുറത്തും വെള്ളമാണ്.

നവ്യയുടെ ഫേസ്ബുക്ക് പേജില്‍ നടിക്കെതിരെ വ്യാപക വിമര്‍ശമാണ് ഉയരുന്നത്. ഞങ്ങൾ മുതുകുളം ആണ് ഇവടെ എല്ലാരും വെള്ളമാണ് പിന്നെ കറന്‍റ് ഇല്ല പടം കാണാൻ സെച്ചി, ഇന്നിന്റെ കാലത്ത് പണത്തിനും പ്രശസ്തിക്കും വേണ്ടി ജന്മനാടിനെ തള്ളിക്കളയുന്നവരോട് .പുച്ഛം മാത്രം കായംകുളത്തുകാർ ആയതിൽ അഭിമാനിക്കുന്നു, ജനിച്ചു വളർന്ന നാടിനെ കുറിച്ച് എല്ലാവരും എപ്പോഴും വാനോളം പുകഴ്ത്തും.. എത്ര മഹാൻമാർ ജന്മ്മം കൊണ്ട നാട് ആണ് മുതുകുളം. നല്ല സിനിമ ആണേൽ ജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിക്കും.. വിഡ്ഢിതം വിളിച്ചു പറഞ്ഞു നാടിനെ അപമാനിക്കാതെ ഇരിക്കുക... മുതുകുളംകാരൻ...എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.



പത്മരാജൻ,മുതുകുളം രാഘവൻ പിള്ള, പാർവ്വതിയമ്മ... ഇന്നും ചെറുതും വലുതുമായ സാഹിത്യ സിനിമാ രംഗത്തെ ഒട്ടേറെ സെലിബ്രറ്റികൾക്ക് പിറവി നൽകിയ നാടാണ് മുതുകുളമെന്നും ചിലര്‍ നവ്യയെ ഓര്‍മപ്പെടുത്തി. കായംകുളത്തിനടുത്ത് വള്ളിക്കാവെന്ന കുഗ്രാമത്തിൽ ജനിച്ച അമൃതാനന്ദമയി തൻ്റെ പ്രഭാഷണങ്ങളിൽ ജന്മനാടിനെ പറ്റി ലോകത്തോട് സംസാരിക്കാറുണ്ടെന്നും ഒരാള്‍ അഭിപ്രായപ്പെട്ടു.

TAGS :

Next Story