Quantcast

'മാസംതോറും അവൾക്ക് 10 ലക്ഷം നൽകുന്നുണ്ട്; 45 ദിവസമായി മക്കള്‍ തടങ്കലില്‍'-മുന്‍ ഭാര്യയുടെ ആരോപണങ്ങളില്‍ നവാസുദ്ദീൻ സിദ്ദീഖി

'അവളുടെ മൂന്ന് സിനിമകൾക്കു വേണ്ടി ഞാൻ കോടികൾ ചെലവാക്കിയിട്ടുണ്ട്. എന്റെ കുട്ടികൾക്കു വേണ്ടി അവൾക്ക് ആഡംബര കാറുകൾ നൽകിയിരുന്നു. അതെല്ലാം വിറ്റ് പണം സ്വന്തം ആവശ്യത്തിന് ചെലവാക്കുകയാണ് ചെയ്തത്.'

MediaOne Logo

Web Desk

  • Updated:

    2023-03-06 12:00:15.0

Published:

6 March 2023 10:59 AM GMT

NawazuddinSiddiquireactiontoexwife, NawazuddinSiddiquiAaliacontroversy
X

മുംബൈ: ആദ്യ ഭാര്യ ആലിയ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ആരോപണങ്ങളിൽ ഒടുവിൽ മൗനംവെടിഞ്ഞ് ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദീഖി. 45 ദിവസമായി മക്കളെ ബന്ധിയാക്കിവച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മൗനം തുടരുന്നതിനാൽ എവിടെയും താനൊരു മോശം വ്യക്തിയായി മാറിയിരിക്കുകയാണ്. തന്റെ കുഞ്ഞുമക്കൾ കാണുമെന്നു കരുതിയാണ് ഇത്ര കാലം മിണ്ടാതിരുന്നതെന്നും അദ്ദേഹം ദീർഘമായ കുറിപ്പിൽ വെളിപ്പെടുത്തി.

ഏകപക്ഷീയവും കൃത്രിമവുമായ വിഡിയോകൾ കണ്ട് സോഷ്യൽ മീഡിയയും മാധ്യമങ്ങളും ഒരുകൂട്ടവും തന്റെ വ്യക്തിഹത്യ ശരിക്കും ആസ്വദിച്ചുകൊണ്ടിരിക്കുകയാണെന്ന് നവാസുദ്ദീൻ സിദ്ദീഖി പ്രതികരിച്ചു. എന്റെ വികാരങ്ങളാണ് പറയുന്നത്. ആരോപണങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു.

'വർഷങ്ങളായി ഞാനും ആലിയയും ഒന്നിച്ചല്ല കഴിയുന്നത്. നേരത്തെ തന്നെ വേർപിരിഞ്ഞിട്ടുണ്ടെങ്കിലും ഞങ്ങളുടെ കുട്ടികൾക്കു വേണ്ടി മാത്രം പരസ്പരം തിരിച്ചറിവോടെയാണ് ഞങ്ങൾ മുന്നോട്ടുപോകുന്നത്. ഇന്ത്യയിലുള്ള എന്റെ കുട്ടികൾ എന്തുകൊണ്ടാണ് 45 ദിവസമായി സ്‌കൂളിൽ പോകാത്തതെന്ന് ആർക്കെങ്കിലും അറിയുമോ? ഒരുപാട് നാളായി കുട്ടികളെ കാണാനില്ലെന്നു പറഞ്ഞ് സ്‌കൂൾ ദിവസവും കത്ത് അയക്കുന്നുണ്ട്. കഴിഞ്ഞ 45 ദിവസമായി എന്റെ കുട്ടികളെ ബന്ദികളാക്കി വച്ചിരിക്കുകയാണ്. ദുബൈയിലെ സ്‌കൂളിൽ അവർ പോകുന്നില്ല. പണം ചോദിച്ച് ഇവിടെ വരുംമുൻപ് കഴിഞ്ഞ നാല് മാസത്തോളം അവൾ കുട്ടികളെ ദുബൈയിൽ ഉപേക്ഷിച്ചിരിക്കുകയായിരുന്നു.'-സിദ്ദീഖി വെളിപ്പെടുത്തി.

'കഴിഞ്ഞ രണ്ടു വർഷമായി 10 ലക്ഷം വീതം അവൾക്കു നൽകുന്നുണ്ട്. കുട്ടികളുമായി ദുബൈയിലേക്ക് മാറുംമുൻപ് മാസം 5-7 ലക്ഷം നൽകിയിരുന്നു. സ്‌കൂൾ ഫീസിനും മെഡിക്കൽ, യാത്ര ചെലവുകൾക്കും പുറമെയാണിത്. അവളുടെ മൂന്ന് സിനിമകൾക്ക് പണമിറക്കുകയും ചെയ്തിട്ടുണ്ട് ഞാൻ. കോടികളാണ് എനിക്ക് അതിനായി ചെലവായത്. എന്റെ കുഞ്ഞുങ്ങളുടെ അമ്മയെന്ന നിലയ്ക്ക് അവൾക്ക് ഒരു വരുമാന മാർഗം ഉണ്ടാകട്ടെ എന്നു കരുതിയായിരുന്നു ഇതെല്ലാം.'

എൻരെ കുട്ടികൾക്കു വേണ്ടി അവൾക്ക് ആഡംബര കാറുകൾ കൊടുത്തിട്ടുണ്ട്. എന്നാൽ, അതെല്ലാം വിറ്റ് പണം സ്വന്തം ആവശ്യത്തിന് ചെലവാക്കുകയാണ് ചെയ്തത്. മുംബൈയിലെ വെർസോയിൽ കുട്ടികൾക്കു വേണ്ടി കടലിന് അഭിമുഖമായി ഒരു ആഡംബര അപാർട്‌മെന്റും വാങ്ങിയിട്ടുണ്ട് ഞാൻ. കുട്ടികൾ ചെറുതായതുകൊണ്ട് ആലിയയെ അപാർട്‌മെന്റിന്റെ സഹ ഉടമയാക്കുകയും ചെയ്തു. ദുബൈയിലും കുട്ടികൾക്ക് ഒരു അപാർട്‌മെന്റ് നൽകിയിട്ടുണ്ട്. അവിടെയാണ് അവൾ സുഖമായി ജീവിക്കുന്നത്-നവാസുദ്ദീൻ സിദ്ദീഖി വിവരിച്ചു.

അവൾക്കു വേണ്ടത് പണം മാത്രമാണെന്നും താരം കുറ്റപ്പെടുത്തി. എനിക്കും മാതാവിനുമെതിരെ എത്ര കേസുകളാണ് അവൾ കൊടുത്തത്. അത് അവളുടെ ഒരു പതിവായിരിക്കുകയാണ്. മുൻപും ഇങ്ങനെ ചെയ്തിട്ടുണ്ട്. ആവശ്യം പോലെ കാശ് കിട്ടിയാൽ കേസെല്ലാം പിൻവലിക്കുകയും ചെയ്യുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.

'കുട്ടികൾ അവധിക്ക് ഇന്ത്യയിൽ വരുമ്പോഴെല്ലാം അവർ വല്യമ്മയ്‌ക്കൊപ്പമാണ് നിൽക്കാറുള്ളത്. അവരെ എങ്ങനെ നമ്മൾ വീട്ടിൽനിന്ന് പുറത്താക്കും! ഇത്തവണ ഞാൻ വീട്ടിലുണ്ടായിരുന്നില്ല. അതും ഇതുമെല്ലാം വിഡിയോ എടുത്തുവിടുന്നുണ്ടല്ലോ.. എന്തുകൊണ്ട് കുട്ടികളെ പുറത്താക്കുന്ന വിഡിയോ അവൾ എടുത്തില്ല!? കുട്ടികളെ ഈ നാടകത്തിലേക്ക് അവൾ വലിച്ചിഴയ്ക്കുകയാണ്. എന്റെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും എന്റെ സൽപ്പേര് കളങ്കപ്പെടുത്തുകയും കരിയർ നശിപ്പിക്കുകയും അങ്ങനെ അന്യായമായ അവളുടെ ആവശ്യങ്ങൾ നിറവേറ്റുകയുമാണ് അവളുടെ ആവശ്യം.'

ഭൂലോകത്ത് ഒരു മാതാപിതാക്കളും തങ്ങളുടെ മക്കളുടെ പഠനം മുടങ്ങാനും അവരുടെ ഭാവി അപകടത്തിലാകാനും ആഗ്രഹിക്കില്ല. സാധ്യമായതിൽ ഏറ്റവും മികച്ചത് അവർക്ക് ലഭ്യമാക്കാനാണ് നോക്കുക. ഞാൻ അധ്വാനിക്കുന്നതെല്ലാം അവർക്കു വേണ്ടിയാണ്. അത് ആർക്കും മാറ്റാനാകില്ല. ഷോറയെയും യാനിയെയും ഇഷ്ടപ്പെടുകയും അവരുടെ നന്മയും ഭാവിയും സുരക്ഷിതമാക്കാൻ ഏതറ്റം വരെ പോകുകയും ചെയ്യും. ജുഡീഷ്യറിയിൽ വിശ്വാസം തുടരുമെന്നും നവാസുദ്ദീൻ സിദ്ദീഖി കൂട്ടിച്ചേർത്തു.

Summary: 'I am termed as a bad guy everywhere because of my silence'; Nawazuddin Siddiqui reacts to his ex-wife Aaliya's allegations

TAGS :

Next Story