Quantcast

നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്‍ല്‍; ടീസര്‍ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

വിവാഹവും നയന്‍സിന്‍റെയും വിഘ്നേഷിന്‍റെയും സംഭാഷണങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    24 Sept 2022 1:29 PM IST

നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്‍ല്‍; ടീസര്‍ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്
X

നയന്‍താരയുടെ ജീവിതകഥ പറയുന്ന ഡോക്യുമെന്‍റി ' നയന്‍താര: ബിയോണ്ട് ഫെയറി ടെയ്‍ല്‍' ന്‍റെ ടീസര്‍ പുറത്തുവിട്ട് നെറ്റ്‍ഫ്ലിക്സ്. മഹാബലിപുരത്ത് വച്ച് നടന്ന സ്വപ്നസമാനമായ വിവാഹവും നയന്‍സിന്‍റെയും വിഘ്നേഷിന്‍റെയും സംഭാഷണങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

തീര്‍ച്ചയായും ആരാധകര്‍ക്കൊരു നവ്യാനുഭവമായിരിക്കും ഡോക്യുമെന്‍ററിയെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഗൗതം മേനോനാണ് ഡോക്യുമെന്‍ററി സംവിധാനം ചെയ്തിരിക്കുന്നത്. നയൻ താരയുടെ വിവാഹ വീഡിയോ മാത്രമല്ല, മറിച്ച് നടിയുടെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള ഒരു ഡോക്യുമെന്‍ററിയാണ് താൻ സംവിധാനം ചെയ്യുന്നതെന്നും നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നത് ഈ ഡോക്യുമെന്‍ററി ആയിരിക്കുമെന്നും ഗൗതം നേരത്തെ വ്യക്തമാക്കിയിരുന്നു. നയൻതാരയുടെ കുട്ടിക്കാല ഓര്‍മകളും ഫോട്ടോകളും സിനിമാ ലോകത്തെ യാത്രയും വിവാഹ നിമിഷങ്ങളും ഉണ്ടാവുമെന്നും സംവിധായകൻ പറഞ്ഞിരുന്നു.

ജൂണ്‍ 9ന് മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വച്ചായിരുന്നു നയന്‍സിന്‍റെയും വിഘ്നേഷ് ശിവന്‍റെയും വിവാഹം. ബോളിവുഡിലെയും തെന്നിന്ത്യയിലെയും താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.



TAGS :

Next Story