നയൻതാര-കവിൻ ചിത്രം ഒടിടിയിലേക്ക്; എപ്പോൾ , എവിടെ കാണാം
ആഗോളതലത്തിൽ ഏകദേശം 15 കോടി രൂപ ചിത്രം തിയറ്ററുകളിൽ നിന്ന് കലക്ട് ചെയ്തിട്ടുണ്ട്.

നയന്‍താരയും കവിനും ആദ്യമായി ഒരുമിച്ച 'ഹായ്' ഒടിടിയിലേക്ക്. സെപ്റ്റംബർ 25 മുതൽ സീ 5 പ്ലാറ്റ്‌ഫോമിൽ സംപ്രേക്ഷണം ആരംഭിക്കും. വിഷ്ണു എടവൻ സംവിധാനം ചെയ്ത ഈ ഫീൽ ഗുഡ് റൊമാന്റിക് എന്റർടെയ്നർ ചിത്രം ആഗസ്റ്റ് 28-നാണ് തിയറ്ററുകളിൽ എത്തിയത്. ബോക്സ് ഓഫീസ് ട്രാക്കിംഗ് ഡാറ്റ പ്രകാരം ആഗോളതലത്തിൽ ഏകദേശം 15 കോടി രൂപ ചിത്രം തിയറ്ററുകളിൽ നിന്ന് കലക്ട് ചെയ്തിട്ടുണ്ട്.
വീട്ടുകാർ തീരുമാനിച്ച വിവാഹബന്ധത്തിൽ നിന്ന് രക്ഷപ്പെടാൻ വീടുവിട്ടിറങ്ങുന്ന മയിൽസാമിയുടെയും (കവിൻ), സമാനമായ സാഹചര്യത്തിൽ വിവാഹത്തിൽ നിന്ന് പിന്മാറുന്ന ദേവയാനിയുടെയും കഥയാണ് ഹായ്. ഇവര്‍ യാദൃശ്ചികമായി കൂട്ടിമുട്ടുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. പ്രഭു, ഭാഗ്യരാജ്, പൂര്‍ണിമ ഭാഗ്യരാജ്, രാധിക ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
ലോകേഷ് കനകരാജിനൊപ്പം കൈതി , മാസ്റ്റർ , വിക്രം എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന ഗാനരചയിതാവ് വിഷ്ണു എടവന്റെ സംവിധാനത്തിലെ ആദ്യ ചിത്രമാണിത്. റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നയൻതാരയും വിഘ്നേഷ് ശിവനും സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെയും സീ സ്റ്റുഡിയോസിന്‍റെയും ബാനറിൽ എസ്.എസ്. ലളിത് കുമാറും ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Adjust Story Font
16

