Quantcast

പ്രതിഫലം കുത്തനെ കൂട്ടി നയൻസ്; അടുത്ത ചിത്രത്തിൽ പത്തു കോടി?

ദിവസങ്ങൾക്കു മുമ്പാണ് താരത്തിന്റെ 75-ാമത്തെ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    16 July 2022 12:37 PM GMT

പ്രതിഫലം കുത്തനെ കൂട്ടി നയൻസ്; അടുത്ത ചിത്രത്തിൽ പത്തു കോടി?
X

കിങ് ഖാനൊപ്പമുള്ള ബോളിവുഡ് ചിത്രത്തിനു പിന്നാലെ പ്രതിഫലം കുത്തനെ ഉയർത്തി തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നയൻതാര. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാനിൽ ഏഴു കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങിയത് എന്നാണ് റിപ്പോർട്ട്.

താരത്തിന്റെ നായികാപ്രാധാന്യമുള്ള അടുത്ത ചിത്രത്തിന് പത്ത് കോടി രൂപയാണ് താരം പ്രതിഫലമായി ചോദിച്ചതെന്നും ഇതിന് നിർമാതാക്കൾ സമ്മതം മൂളിയെന്നും തമിഴ് വിനോദ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ദിവസങ്ങൾക്കു മുമ്പാണ് താരത്തിന്റെ 75-ാമത്തെ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. നിലേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് നയന്‍താര അഭിനയിക്കുന്നത്. വിഖ്യാത സംവിധായകൻ ശങ്കറിന്റെ അസിറ്റന്റായി ജോലി ചെയ്തയാളാണ് നിലേഷ്. സീ സ്റ്റുഡിയോസാണ് നിർമാണം.

കോളിവുഡ് ആർഭാടപൂർവ്വം കൊണ്ടാടിയ വിവാഹത്തിനു ശേഷമാണ് നയൻസ് സിനിമാ തിരക്കുകളിലേക്ക് നീങ്ങുന്നത്. തായ്‌ലാൻഡിലെ ഹണിമൂണിന് ശേഷം ജവാന്റെ മുംബൈ സെറ്റിലേക്കാണ് നയൻതാര എത്തിയിരുന്നത്. ജൂൺ ഒമ്പതിനായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

TAGS :

Next Story