Quantcast

യുട്യൂബര്‍ ഡ്യൂഡ് വിക്കിയുടെ ആദ്യ സിനിമയില്‍ നായിക നയന്‍താര; ചിത്രീകരണം ഉടന്‍

പ്രിന്‍സ് പിക്ചേഴ്സിന്‍റെ ബാനറില്‍ ഒരുക്കുന്ന ചിത്രം സ്ത്രീകേന്ദ്രീകൃത സിനിമയായിരിക്കുമെന്ന് ചെന്നൈ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു

MediaOne Logo

Web Desk

  • Published:

    3 July 2023 5:35 AM GMT

Nayanathara
X

നയന്‍താര

ചെന്നൈ: കിംഗ് ഖാനൊപ്പം അഭിനയിക്കുന്ന ആറ്റ്‍ലി ചിത്രം 'ജവാന്‍' എന്ന ചിത്രത്തിന്‍റെ തിരക്കിലാണ് നയന്‍താര. സെപ്തംബറില്‍ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. അതിനിടയില്‍ പ്രശസ്ത യുട്യൂബര്‍ ഡ്യൂഡ് വിക്കി ആദ്യമായി സംവിധാനം ചെയ്യുന്ന നയന്‍സ് നായികയാകുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.


പ്രിന്‍സ് പിക്ചേഴ്സിന്‍റെ ബാനറില്‍ ഒരുക്കുന്ന ചിത്രം സ്ത്രീകേന്ദ്രീകൃത സിനിമയായിരിക്കുമെന്ന് ചെന്നൈ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ 14ന് ചിത്രീകരണം ആരംഭിക്കും. എന്നാല്‍ ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.



അതേസമയം ജവാന്‍ ആഗസ്ത് 25നാണ് റിലീസ് ചെയ്യാനിരുന്നത്. പിന്നീട് സെപ്തംബര്‍ 7ലേക്ക് മാറ്റുകയായിരുന്നു. ഷാരൂഖ് ഖാന്‍ ഇരട്ട വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ജവാന്‍. വിജയ് സേതുപതി, പ്രിയാ മണി, സാനിയ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍,യോഗി ബാബു തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്. ദീപിക പദുക്കോണ്‍, വിജയ്, സഞ്ജയ് ദത്ത് എന്നിവര്‍ ജവാനില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ-ജി.കെ വിഷ്ണു, സംഗീതം-അനിരുദ്ധ് രവിചന്ദര്‍.

TAGS :

Next Story