Quantcast

'എന്‍റെ പ്രിയപ്പെട്ട കഥാപാത്രം'- രാജാ റാണിയുടെ എട്ടാം വാർഷികത്തിൽ ഓർമ്മകൾ പങ്കുവെച്ച് നസ്രിയ

മലയാളത്തിന്‍റെ പ്രിയനടി തമിഴകത്തിന്‍റെ ഹൃദയം കവർന്നത് രാജാ റാണിയിലൂടെയാണ്

MediaOne Logo

Web Desk

  • Updated:

    2021-09-28 04:15:09.0

Published:

28 Sept 2021 9:39 AM IST

എന്‍റെ പ്രിയപ്പെട്ട കഥാപാത്രം- രാജാ റാണിയുടെ എട്ടാം വാർഷികത്തിൽ ഓർമ്മകൾ പങ്കുവെച്ച് നസ്രിയ
X

പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ തമിഴ് ചിത്രം രാജാ റാണിയുടെ എട്ടാം വാർഷികത്തിൽ ഓർമ്മകൾ പങ്കുവെച്ച് നടി നസ്രിയ നാസിം. മലയാളത്തിന്‍റെ പ്രിയനടി നസ്രിയ തമിഴകത്തിന്‍റെ ഹൃദയം കവർന്നത് രാജാ റാണിയിലൂടെയാണ്.

'രാജാ റാണിയുടെ 8 വർഷം …'ബ്രദർ ലവ്'ന്‍റെ 8 വർഷം … കീർത്തനയുടെ 8 വർഷം. പ്രണയം. എന്‍റെ പ്രിയപ്പെട്ട കഥാപാത്രമായിരുന്നു അവൾ, അറ്റ്ലീക്ക് നന്ദി '. ചിത്രത്തിലെ ഹിറ്റ് രംഗം പങ്കുവച്ചുകൊണ്ട് നസ്രിയ തന്‍റെ ഇന്‍സ്റ്റഗ്രം പേജില്‍ കുറിച്ചു.




സംവിധായകന്‍ അറ്റ്ലിയുടെ ആദ്യ ചിത്രത്തില്‍ കീര്‍ത്തന എന്ന കഥാപാത്രമായാണ് നസ്രിയ എത്തിയത്. കഥാപാത്രത്തെ അനശ്വരമാക്കിയ നടി പിന്നീട് തമിഴ് സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറി. ആര്യ, നയൻ‌താര, ജയ് എന്നിവർക്കൊപ്പമാണ്‌ നസ്രിയ രാജാ റാണി എന്ന സിനിമയിൽ വേഷമിട്ടത്.

ജിവി പ്രകാശ് കുമാർ സംഗീതം നൽകിയ ഹിറ്റ് പ്രണയചിത്രത്തിൽ സത്യരാജ്, സന്താനം, സത്യൻ എന്നിവരും വേഷമിട്ടിരുന്നു.'നേരം', 'വായൈ മൂടി പേസവാ' തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകത്ത് സുപരിചിതയായ നസ്രിയ, ഭര്‍ത്താവായ ഫഹദ് ഫാസിലിനൊപ്പം 'ട്രാൻസ്' എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

TAGS :

Next Story