Quantcast

പത്തു വര്‍ഷങ്ങള്‍ക്ക് ശേഷവും ആളുകള്‍ എന്നെ പൂജ എന്നാണ് വിളിക്കുന്നത്; ഓം ശാന്തി ഓശാനയുടെ ഓര്‍മകളില്‍ നസ്രിയ

‘പത്ത് വര്‍ഷം മുമ്പാണ് ഓം ശാന്തി ഓശാന റിലീസ് ചെയ്യന്നത്

MediaOne Logo

Web Desk

  • Updated:

    2024-02-08 07:18:23.0

Published:

8 Feb 2024 12:28 PM IST

Nazriya Nazim
X

നസ്രിയ

നിവിന്‍ പോളിയും നസ്രിയയും നായികാനായകന്‍മാരായി 2014ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ഓം ശാന്തി ഓശാന'. ജൂഡ് ആന്‍റണിയുടെ ആദ്യ സംവിധാന സംരഭമായ ചിത്രം മികച്ച വിജയം നേടിയിരുന്നു. ചിത്രം പുറത്തിറങ്ങി പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് നസ്രിയ.

‘പത്ത് വര്‍ഷം മുമ്പാണ് ഓം ശാന്തി ഓശാന റിലീസ് ചെയ്യന്നത്. ആ സിനിമയ്ക്ക് ശേഷം പലരും എന്നെ ഇപ്പോഴും പൂജ എന്നാണ് വിളിക്കുന്നത്. അത് ഇപ്പോഴും എന്നെ ഞെട്ടിക്കുന്ന കാര്യമാണ്. വെറുമൊരു ഇഷ്ടം എന്നതിലുപരി അവള്‍ എല്ലാവര്‍ക്കും ഒരു റൗഡി പെണ്‍കുട്ടിയായിരുന്നു. എന്നിലും പൂജയിലും അവളുടെ സ്‌നേഹത്തിലും വിശ്വാസമര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി. ചിത്രത്തിന്‍റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് നസ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

പൂജ മാത്യു എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിച്ചത്. ഗിരിയായി നിവിന്‍ പോളിയും പൂജയുടെ ഉറ്റ സുഹൃത്തായി വിനിത് വര്‍ക്കിയും വേഷമിട്ടു. 90കളില്‍ ജനിച്ച പൂജയുടെ ജീവിതകഥയാണ് നര്‍മത്തില്‍ ചാലിച്ച് ജൂഡ് അവതരിപ്പിച്ചത്. അനന്യ ഫിലിംസാണ് ചിത്രം നിര്‍മിച്ചത്. ഷാന്‍ റഹ്മാനായിരുന്നു സംവിധാനം.

TAGS :

Next Story