Quantcast

NC23; നാഗചൈതന്യയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു

ഒരു മാസം മുൻപ് തന്നെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    21 Sept 2023 12:30 PM IST

naga chaitanya and sai pallavi
X

നാഗ ചൈതന്യയും സായ് പല്ലവിയും

ഗീത ആർട്സിന്‍റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ് തന്നെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിരുന്നു. ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ഉടൻ തന്നെ ആരംഭിക്കും.


സായി പല്ലവിയാണ് ചിത്രത്തിലെ നായിക. 'ലവ് സ്റ്റോറി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നാഗ ചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.

#NC23 നാഗ ചൈതന്യയുടെയും ചന്ദൂ മൊണ്ടേടിയുടെയും സിനിമ ജീവിതത്തിലെ ഏറ്റവും ബഡ്ജറ്റ് കൂടിയ ചിത്രമാണ്. മികച്ച അണിയറപ്രവർത്തകരോട് കൂടിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രീ പ്രൊഡക്ഷൻ ജോലികൾക്കായി മാത്രം വലിയൊരു തുക തന്നെയാണ് നിർമാതാക്കൾ ചിലവാക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടും. പി.ആർ.ഒ - ശബരി.

TAGS :

Next Story