Quantcast

ബഷീറായി ടൊവിനോ; ആഷിഖിന്‍റെ നീലവെളിച്ചം ഫസ്റ്റ്ലുക്ക് പുറത്ത്

മുണ്ടും ജുബ്ബയും ധരിച്ച് പെട്ടിയും തൂക്കി നില്‍ക്കുന്ന ടൊവിനോയാണ് പോസ്റ്ററിലുള്ളത്

MediaOne Logo

Web Desk

  • Updated:

    2022-06-07 05:58:11.0

Published:

7 Jun 2022 11:27 AM IST

ബഷീറായി ടൊവിനോ; ആഷിഖിന്‍റെ നീലവെളിച്ചം ഫസ്റ്റ്ലുക്ക് പുറത്ത്
X

വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഭാര്‍ഗവീനിലയം എന്ന തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ച'ത്തിന്‍റെ ഫസ്റ്റ്‍ലുക്ക് പുറത്തിറങ്ങി. ടൊവിനോ തോമസാണ് ബഷീറിനെ അവതരിപ്പിക്കുന്നത്. മുണ്ടും ജുബ്ബയും ധരിച്ച് പെട്ടിയും തൂക്കി നില്‍ക്കുന്ന ടൊവിനോയാണ് പോസ്റ്ററിലുള്ളത്.

റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ,രാജേഷ് മാധവന്‍, ഉമ കെ.പി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. നേരത്തെ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍,സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ചിത്രം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഡേറ്റ് പ്രശ്നം മൂലം ഇവര്‍ ഒഴിവാകുകയായിരുന്നു.

വൈക്കം മുഹമ്മദ് ബഷീർ എഴുതിയ പ്രസിദ്ധമായൊരു ചെറുകഥയാണ് നീലവെളിച്ചം. കഥാകൃത്തിന്‍റെ ജീവിതത്തിലെ അത്ഭുതസംഭവങ്ങളിൽ ഒന്ന് എന്ന ആമുഖത്തോടെ തുടങ്ങുന്ന ഈ കഥ, പ്രേതബാധക്കു കുപ്രസിദ്ധി കിട്ടിയിരുന്ന ഒരു വീട്ടിൽ താമസിക്കേണ്ടിവന്ന ചെറുപ്പക്കാരനായ ഒരെഴുത്തുകാരനും ആ വീടിനെ ആവേശിച്ചിരുന്നതായി വിശ്വസിക്കപ്പെട്ടിരുന്ന പെൺകുട്ടിയുടെ പ്രേതവും തമ്മിൽ രൂപപ്പെടുന്ന ആർദ്രമായ ആത്മബന്ധത്തിന്‍റെ കഥയാണ്. ഈ കഥ വികസിപ്പിച്ച് ഭാർഗ്ഗവീനിലയം എന്ന പേരിൽ ബഷീർ തന്നെ എഴുതിയ തിരക്കഥയെ ആധാരമാക്കിയുള്ള സിനിമയും പുറത്തിറങ്ങിയിരുന്നു. പ്രേം നസീർ, മധു, വിജയനിർമ്മല എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

Neelavelicham First Look

TAGS :

Next Story