Quantcast

'ഒരു ബീസ്റ്റ് കൊണ്ട് അളക്കപ്പെടേണ്ടതല്ല നെൽസണ്‍, 'ജയിലര്‍' തിരിച്ചുവരവാകും'; അരുണ്‍ ഗോപി

പരാജയങ്ങളിൽ നിന്ന് തിരികെ വരുന്നവരോട് എന്നും പ്രിയമാണ്. ഫഹദിൽ തുടങ്ങി മുഹമ്മദ്‌ സിറാജിൽ വരെ എത്തി നിൽക്കുന്ന പ്രിയം നെൽസനില്‍ അവസാനിക്കണമെന്ന് ആശിക്കുന്നതായും അരുണ്‍ ഗോപി

MediaOne Logo

Web Desk

  • Updated:

    2023-01-17 11:24:35.0

Published:

17 Jan 2023 11:17 AM GMT

ഒരു ബീസ്റ്റ് കൊണ്ട് അളക്കപ്പെടേണ്ടതല്ല നെൽസണ്‍, ജയിലര്‍ തിരിച്ചുവരവാകും; അരുണ്‍ ഗോപി
X

വിജയ് നായകനായ ബീസ്റ്റ് എന്ന ഒരൊറ്റ ചിത്രത്തിന്‍റെ പരാജയത്തിലൂടെ അളക്കപ്പെടേണ്ടതല്ല തമിഴ് സംവിധായകനായ നെല്‍സന്‍ എന്ന് സംവിധായകന്‍ അരുണ്‍ ഗോപി. രജനീകാന്ത് നായകനായ പുതിയ ചിത്രം ജയിലറിന്‍റെ അനുഭവം പങ്കുവെച്ചുള്ള കുറിപ്പ് പങ്കുവെച്ചാണ് അരുണ്‍ ഗോപി നെല്‍സനെ ചേര്‍ത്തുപിടിച്ചത്. 'ജയിലര്‍' സിനിമക്ക് വേണ്ടി ഉറക്കം പോലും ഒഴിവാക്കി ജോലി ചെയ്യുകയാണെന്നും ചിത്രത്തിന് വേണ്ടിയുള്ള കഠിനാധ്വാനം കണ്ട് രജനിപോലും നെല്‍സന്‍റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചതായും നവീന്‍ എന്നൊരാള്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ഈ കുറിപ്പാണ് അരുണ്‍ ഗോപി പങ്കുവെച്ചത്.

ബീസ്റ്റ് കണ്ടു നെൽസനെ വിമർശിച്ചു എന്നതിനര്‍ഥം ഒരു മോശം സംവിധായകൻ ആണെന്നല്ല. പരാജയങ്ങളിൽ നിന്ന് തിരികെ വരുന്നവരോട് എന്നും പ്രിയമാണ്. ഫഹദിൽ തുടങ്ങി മുഹമ്മദ്‌ സിറാജിൽ വരെ എത്തി നിൽക്കുന്ന പ്രിയം നെൽസനില്‍ അവസാനിക്കണമെന്ന് ആശിക്കുന്നതായും അരുണ്‍ ഗോപി പറയുന്നു. മാനസിക പിരിമുറക്കവും സ്‌ട്രെസ്സും ഉൾപ്പെടെ ഏറ്റവും മോശം സമയത്ത് കൂടി തന്നെയാണ് അദ്ദേഹം പോകുന്നത്. അതെല്ലാം മറികടന്നു അദ്ദേഹം തിരിച്ച് വരാൻ ആഗ്രഹിക്കുന്നതായും അരുണ്‍ ഗോപി കുറിപ്പില്‍ പറഞ്ഞു.

അരുൺ ഗോപിയുടെ കുറിപ്പ്:

ആദ്യ ചിത്രം കയ്യെത്തും ദൂരത്ത് നടക്കാതെ പോയ സംവിധായകനാണ്. പിന്നെയും ഒരുപാട് പരിശ്രമിച്ച് തിരികെ കയറി വന്ന് ആദ്യ ചിത്രം വിജയമാക്കിയ മനസിന്‍റെ ഉടമയാണ്. 2018 ലെ അന്നത്തെ ടൈംസ് ഓഫ് ഇന്ത്യയുടെ "Most Promising Directors" ലിസ്റ്റിൽ ഉണ്ടായിരുന്ന മനുഷ്യനാണ്. ഒരു ബീസ്റ്റ് കൊണ്ട് അളക്കപ്പെടേണ്ടതല്ല നെൽസൺ എന്ന സംവിധായകൻ എന്ന് തന്നെയാണ് വിശ്വാസം. ഞാനുൾപ്പെടെ പലരും ബീസ്റ്റ് കണ്ടു നെൽസനെ വിമർശിച്ചു എങ്കിലും അതിനർഥം അദ്ദേഹം ഒരു മോശം സംവിധായകൻ ആണെന്നല്ല. പരാജയങ്ങളിൽ നിന്ന് തിരികെ വരുന്നവരോട് എന്നും പ്രിയമാണ്.. ഫഹദിൽ തുടങ്ങി മുഹമ്മദ്‌ സിറാജിൽ വരെ എത്തി നിൽക്കുന്ന പ്രിയം.. ആ കൂട്ടത്തിലെ ഒടുവിലെ വ്യക്തി നെൽസൻ ആകണമെന്ന് ഇപ്പോൾ ആശിക്കുന്നു.. ബീസ്റ്റ് എന്ന ചിത്രം മോശമാണെന്നതിൽ തർക്കം ഇല്ലാതെ ഇരിക്കുമ്പോഴും ആ തോൽവി എത്രയധികം അദ്ദേഹത്തെ ബാധിച്ചു എന്നത് ചിലപ്പോൾ നമുക്ക് ചിന്തിക്കാൻ കഴിയുന്നതിനും മീതെയാകും.. മാനസിക പിരിമുറക്കവും സ്‌ട്രെസ്സും ഉൾപ്പെടെ ഏറ്റവും മോശം സമയത്ത് കൂടി തന്നെയാണ് അദ്ദേഹം പോകുന്നത്.. ആഗ്രഹിക്കുന്നു.. അതെല്ലാം മറികടന്നു അദ്ദേഹം തിരിച്ച് വരാൻ.. പൊതുവെ അഭിമുഖങ്ങളിലും സ്റ്റേജ് ഷോകളിലും വളരെ പ്ലെസന്റ് ആയി കണ്ടിരുന്ന ഒരു മനുഷ്യന് ഒരു വർഷം കൊണ്ടുണ്ടായ മാറ്റം തീർത്തും ഭയപ്പെടുത്തുന്നതാണ്. അദ്ദേഹം ചെയ്ത സിനിമകളെയും എഴുത്തിനെയും നിങ്ങൾക്ക് വിമർശിക്കാം.. എന്നാൽ നെൽസൺ ദിലീപ്കുമാർ എന്ന മനുഷ്യനെ വെറുക്കാൻ പലർക്കും കാരണങ്ങൾ കാണുമെന്നു തോന്നുന്നില്ല. തലൈവർ സിനിമകളിൽ നായകൻ ഒന്ന് പിന്നിൽ പോകുമ്പോൾ സംവിധായകൻ പതിയെ ബിൽഡ് ചെയ്യുന്ന ഒരു ബാക്ക്ഗ്രൗണ്ട് സെറ്റിങ് ഉണ്ട്.. The more harsh it becomes.. The more gossebumps the comeback offers.. നായകൻ പൂർണമായി ഇല്ലാതായി എന്ന് കരുതുന്നിടത്തു നിന്നുള്ള ഒരു ഗംഭീര തിരിച്ച് വരവൊക്കെ തിയറ്ററിൽ നിന്ന് കാണുമ്പോൾ കിട്ടുന്ന ഒരു അഡ്രിനാലിൻ റഷ് ഉണ്ട്. അതെ തിരിച്ച് വരവ് ജയിലറിലും ആഗ്രഹിക്കുന്നു.. രജനിയുടെ തിരിച്ച് വരവ്.. കൂടെ ആ മനുഷ്യന്റെയും.. നമ്മുടെ ചുറ്റുമുള്ള മനുഷ്യരിലും പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചിലതുണ്ട്.. പെട്ടെന്ന് ഇല്ലാതാകുന്ന ചില ചിരികൾ... ചില ഒറ്റപ്പെടലുകൾ.. ചില മാറി നിൽക്കലുകൾ.. ചേർത്തു പിടിക്കുക അവരെ.. കാരണം..മാനസിക ആരോഗ്യം അത്രമേൽ പ്രധാനമാണ്.''

TAGS :

Next Story