Quantcast

ലാലേട്ടന്‍റെ ഇതുപോലുള്ള സിനിമകള്‍ക്കായി കാത്തിരിക്കുന്നു; നേര് കണ്ട് കണ്ണുനിറഞ്ഞ് ആന്‍റണി പെരുമ്പാവൂര്‍, പൊട്ടിക്കരഞ്ഞ് ഭാര്യ

'അനശ്വര ഈസ് ഗ്രേറ്റ്' എന്നായിരുന്നു ശാന്തിയുടെ ആദ്യ പ്രതികരണം

MediaOne Logo

Web Desk

  • Published:

    22 Dec 2023 5:05 AM GMT

Antony perumbavoor
X

ആന്‍റണി പെരുമ്പാവൂരും ഭാര്യയും

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ 'നേര്' മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിന്‍റെ ഗംഭീരതിരിച്ചുവരവാണ് ചിത്രമെന്നാണ് ആരാധകര്‍ പറയുന്നത്. ഇപ്പോഴിതാ നേര് കണ്ട് പൊട്ടിക്കരഞ്ഞുകൊണ്ട് തിയറ്ററില്‍ നിന്നിറങ്ങുന്ന ആന്‍റണി പെരുമ്പാവൂരിന്‍റെയും ഭാര്യ ശാന്തിയുടെയും വീഡിയോയാണ് വൈറലാകുന്നത്.

'അനശ്വര ഈസ് ഗ്രേറ്റ്' എന്നായിരുന്നു ശാന്തിയുടെ ആദ്യ പ്രതികരണം. ലാലേട്ടന്റെ ഇതുപോലെയുള്ള നിരവധി സിനിമകൾക്കായി കാത്തിരിക്കുന്നുവെന്ന് ആന്റണിയും പറഞ്ഞു. 'ലാലേട്ടന്റെ ഇതുപോലെയുള്ള ഒരുപാട് സിനിമകൾക്കായി കാത്തിരിക്കുന്നു. വലിയ സന്തോഷം. കൂടുതലൊന്നും പറയാനില്ല' എന്നാണ് ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞത്.

കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ വിജയമോഹന്‍ എന്ന അഭിഭാഷകനെയാണ് അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. പ്രിയാ മണി, ജഗദീഷ്, അനശ്വര രാജന്‍,സിദ്ദിഖ്. ഗണേഷ് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

TAGS :

Next Story