Quantcast

ഈ വീക്കെന്‍ഡ് ആഘോഷമാക്കാം; ഒടിടിയില്‍ കാത്തിരിക്കുന്നത് 'ബികെയു' മുതല്‍ 'ഷൂമാക്കര്‍ 94' വരെ

Netflix, Amazon Prime Video, JioHotstar, ZEE5, Apple TV+ എന്നീ പ്ലാറ്റുഫോമുകളിലാണ് പുതിയ ലൈനപ്പുകൾ

MediaOne Logo

Web Desk

  • Updated:

    2026-10-03 06:51:33

Published:

3 Oct 2026 12:19 PM IST

ഈ വീക്കെന്‍ഡ് ആഘോഷമാക്കാം; ഒടിടിയില്‍ കാത്തിരിക്കുന്നത് ബികെയു മുതല്‍ ഷൂമാക്കര്‍ 94 വരെ
X

പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണോ? എങ്കില്‍ ഒക്ടോബര്‍ ആദ്യവാരത്തില്‍ സ്ട്രീമിങ്ങിനെത്തിയ പുത്തന്‍ ലൈനപ്പുകള്‍ ഇതാ... Netflix, Amazon Prime Video, JioHotstar, ZEE5, Apple TV+ എന്നീ പ്ലാറ്റുഫോമുകളിലാണ് പുത്തന്‍ സിനിമകളും വെബ് സീരിസുകളും ഡോക്യുമെന്ററികളും നിങ്ങളെ കാത്തിരിക്കുന്നത്.

JioHotstar


ബെത്‌ലഹേം കുടുംബ യൂണിറ്റ് :- നിവിന്‍ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ മലയാളം റൊമാന്റിക് കോമഡി ചിത്രം. ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ബികെയു ഓണം റിലീസായാണ് തിയേറ്ററുകളിലെത്തിയത്. സിനിമയില്‍ സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ZEE5


പൂജ മേരി ജാന്‍ :- മൃണാള്‍ താക്കൂര്‍, ഹുമ ഖുറേഷി എന്നിവര്‍ അഭിനയിച്ച സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം. പൂജ എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. നവ്‌ജോത് ഗുലാത്തിയാണ് സിനിമയുടെ സംവിധായകന്‍.

Netflix


Aoashi Seaosn 2 & Blue Box Seaosn 2 :- ജനപ്രിയ സ്‌പോര്‍ട്‌സ്/റൊമാന്‍സ് ആനിമേ പരമ്പരകളുടെ പുതിയ സീസണുകള്‍. ഫുട്‌ബോള്‍ ഗ്രൗണ്ടിലെ പോരാട്ടവും ബാഡ്മിന്റണ്‍-ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടിലെ ആവേശവും പ്രണയവുമാണ് ഈ സീരീസുകളിലെ ഉള്ളടക്കങ്ങള്‍.


കില്‍ ജാക്കി :- കാതറിന്‍ സീറ്റാ ജോണ്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആക്ഷന്‍-ത്രില്ലര്‍ വെബ് സീരീസ്. നിക്കോളാസ് ഹാര്‍ക്കവേ എഴുതിയ 'The Price You Pay' എന്ന ജനപ്രിയ നോവലിനെ ആസ്പദമാക്കിയാണ് ഇത് ഒരുക്കിയിരിക്കുന്നത്.


ഷൂമാക്കര്‍ '94 :- ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കിള്‍ ഷൂമാക്കറുടെ 1994-ലെ ചരിത്ര നേട്ടങ്ങള്‍ പ്രമേഹമാക്കിയ സ്‌പോര്‍ട്‌സ് ഡോക്യുമെന്ററി. വിവാദങ്ങള്‍ക്കിടെ ഷൂമാക്കര്‍ തന്റെ ആദ്യ കന്നി കിരീടം നേടിയെടുക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Lionsgate Play


ഐപ് മാന്‍: കുങ്ഫു ലെജന്‍ഡ് :- 1950-കളിലെ ഹോങ്കോങ് പശ്ചാത്തലത്തിലുള്ള ആയോധനകല പ്രമേഹമാക്കിയ ആക്ഷന്‍ ചിത്രം. ഡെന്നിസ് ടോയാണ് വിങ് ചുന്‍ മാസ്റ്ററായ ഐപ് മാന്റെ വേഷത്തില്‍ എത്തുന്നത്. പൊലീസ് ജോലി ഉപേക്ഷിച്ച് ആയോധനകലാ പരിശീലനകേന്ദ്രം ആരംഭിക്കുന്ന ഐപ് മാനാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

Apple TV+


ദി ലാസ്റ്റ് ഫസ്റ്റ്: വിന്റര്‍ K2 :- ശൈത്യകാലത്ത് K2 പര്‍വതം കീഴടക്കാന്‍ ശ്രമിക്കുന്ന പര്‍വതാരോഹകരുടെ സാഹസികത പറയുന്ന ഡോക്യുമെന്ററി. സംവിധായകന്‍ അമീര്‍ ബാര്‍-ലെവ് ഒരുക്കിയ ഈ ചിത്രം ഒക്ടോബര്‍ രണ്ടിനാണ് സ്ട്രീമിങ് ആരംഭിച്ചത്.

TAGS :

Next Story