Quantcast

'അടുത്തത് ദിലീഷ് പോത്തനുമായി ഒരു മാസ് പടം'; ഫഹദ് ഫാസില്‍

ഫഹദിന്‍റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം മലയിന്‍കുഞ്ഞ് ഈ വരുന്ന വെള്ളിയാഴ്ച തിയറ്ററുകളിലെത്തുകയാണ്

MediaOne Logo

ijas

  • Updated:

    2022-07-19 16:31:26.0

Published:

19 July 2022 9:52 PM IST

അടുത്തത് ദിലീഷ് പോത്തനുമായി ഒരു മാസ് പടം; ഫഹദ് ഫാസില്‍
X

ഇനി ദിലീഷ് പോത്തനുമായി ചെയ്യാനിരിക്കുന്ന ചിത്രം മാസ് പടമായിരിക്കുമെന്ന് നടന്‍ ഫഹദ് ഫാസില്‍. ഇവിടെ ചെയ്യാന്‍ പറ്റുന്ന സിനിമ ഇവിടെ മാത്രമേ ചെയ്യാന്‍ പറ്റൂ. ഒരു സിനിമക്ക് ജോഗ്രഫി ഭയങ്കര പ്രാധാന്യമുള്ള കാര്യമാണ്. മാസ് പടത്തിന്‍റെ ജോഗ്രഫി സെറ്റ് ചെയ്തുവരികയെന്നത് ഭയങ്കര ബുദ്ധിമുട്ടേറിയ പണിയാണെന്നും ദിലീഷ് പോത്തനുമായി ഒരു മാസ് പടം ചെയ്യാന്‍ തീരുമാനമായതായും ഫഹദ് ഫാസില്‍ പറഞ്ഞു. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് പുതിയ സിനിമയെ കുറിച്ച് മനസ്സുതുറന്നത്.

ഫഹദിന്‍റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം മലയിന്‍കുഞ്ഞ് ഈ വരുന്ന വെള്ളിയാഴ്ച തിയറ്ററുകളിലെത്തുകയാണ്. പ്രകൃതി ദുരന്തം പ്രമേയമായിട്ടുള്ള അതിജീവനത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടേക്ക് ഓഫ്, സി യൂ സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണനാണ് ചിത്രത്തിന്‍റെ തിരക്കഥയും ഛായാഗ്രഹണവും നിര്‍വ്വഹിച്ചത്.

രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ മലയാള ചിത്രം തിയറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഒടുവില്‍ തിയറ്ററില്‍ ഇറങ്ങിയ ഫഹദ് ചിത്രം. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. ജ്യോതിഷ് ശങ്കര്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദും ശ്രീശങ്കറും ചേര്‍ന്ന്, സിങ്ക് സൗണ്ട് വൈശാഖ് പി വി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍, സെഞ്ച്വറി റിലീസ് തിയറ്ററുകളിലെത്തിക്കും

TAGS :

Next Story