Quantcast

'ഉവൈസിയുടെ പാർട്ടിക്ക് വോട്ട് തേടി ഷാറൂഖ് ഖാൻ'; പഴയ ഫോട്ടോ എഡിറ്റ് ചെയ്ത് വ്യാജ പ്രചാരണം

2009ൽ ബോളിവുഡ് ചിത്രമായ 'ബ്ലൂ'വിന്റെ സെറ്റിൽ നടൻ അക്ഷയ്കുമാറിനെ സന്ദർശിച്ചു പുറത്തുവരുമ്പോൾ എടുത്ത ഷാറൂഖ് ഖാന്‍റെ ചിത്രമാണ് ഇപ്പോൾ എഡിറ്റ് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്

MediaOne Logo

Web Desk

  • Published:

    13 Nov 2021 2:26 PM GMT

ഉവൈസിയുടെ പാർട്ടിക്ക് വോട്ട് തേടി ഷാറൂഖ് ഖാൻ; പഴയ ഫോട്ടോ എഡിറ്റ് ചെയ്ത് വ്യാജ പ്രചാരണം
X

മുംബൈയിൽ ആഡംബരക്കപ്പലിൽ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിനു പിറകെ ബോളിവുഡ് താരം ഷാറൂഖ് ഖാനും കുടുംബത്തിനുമെതിരെ വ്യാപകമായ വിദ്വേഷ പ്രചാരണമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. താരത്തിനെതിരെ വലിയ തോതിലുള്ള വ്യാജപ്രചാരണങ്ങളും നടക്കുന്നുണ്ട്. അസദുദ്ദീൻ ഉവൈസിയുടെ എംഐഎമ്മിനു വേണ്ടി വോട്ട് തേടിക്കൊണ്ടുള്ള ടീഷർട്ട് ഇട്ടുകൊണ്ടുള്ള ഷാറൂഖ് ഖാന്റെ ഫോട്ടോ ഇക്കൂട്ടത്തിൽ ഏറ്റവും പുതിയതയാണ്.

ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഈ ചിത്രത്തിൽ 'വോട്ട് ഫോർ എംഐഎം' എന്ന കുറിപ്പോടുകൂടിയ വെള്ള ടീഷർട്ട് ആണ് ഷാറൂഖ് ഖാൻ ഇട്ടിട്ടുള്ളത്. എന്നാൽ, വർഷങ്ങൾക്കുമുൻപുള്ള താരത്തിന്റെ ഫോട്ടോ എഡിറ്റ് ചെയ്തതാണ് ഇതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

ഹിന്ദുക്കളെ കൊല്ലാൻ ആഹ്വാനം ചെയ്ത അക്ബറുദ്ദീൻ ഉവൈസി(അസദുദ്ദീൻ ഉവൈസിയുടെ സഹോദരൻ)യുടെ പാർട്ടിക്ക് പ്രചാരണത്തിനിറങ്ങിയ ഷാറൂഖ് ഖാൻ എന്നു പറഞ്ഞാണ് സമൂഹമാധ്യമങ്ങളിൽ ഈ ചിത്രം വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. ട്വിറ്ററിൽ ചിത്രം പങ്കുവച്ചുകൊണ്ട് ഒരാൾ കുറിച്ചത് ഇങ്ങനെയാണ്: ''15 മിനിറ്റ് കൊണ്ട് 100 കോടി ഹിന്ദുക്കളെ കൊലപ്പെടുത്തുന്നതിനെക്കുറിച്ച് പ്രസംഗിച്ച ഉവൈസിയുടെ പാർട്ടിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുന്നതിൽ ഷാറൂഖ് ഖാന് ഒരു പ്രശ്‌നവുമില്ല. എന്നാൽ, ഹിന്ദുക്കളെ പിന്തുണച്ചുകൊണ്ടുള്ള രണ്ടോ നാലോ സംഭവങ്ങളുണ്ടായപ്പോൾ ഇന്ത്യയിലെ അസഹിഷ്ണുതയായാണ് അദ്ദേഹം കണ്ടത്. ഇത് താങ്കളുടെ മതപക്ഷപാതിത്വമാണ്, ഷാറൂഖ് ഖാൻ.''

എന്നാൽ, 2009 സെപ്റ്റംബർ 18ന് ഇന്ത്യാ ടുഡേ ഫോട്ടോഗ്രാഫർ യോഗേൻ ഷാ എടുത്ത ഫോട്ടോയാണ് ഇപ്പോൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്. ബോളിവുഡ് ചിത്രമായ 'ബ്ലൂ'വിന്റെ സെറ്റിൽ നടൻ അക്ഷയ്കുമാറിനെ സന്ദർശിച്ചു പുറത്തുവരുമ്പോൾ എടുത്ത ചിത്രമാണിത്. പ്ലെയിനായ ടീഷർട്ടായിരുന്നു താരം അന്ന് ധരിച്ചിരുന്നത്.

Summary: Shah Rukh Khan is wearing a white T-shirt with the caption 'Vote for MIM' in the picture, which has been widely circulated on social media, has been verified as edited on the orginal image that is taken in 2009

TAGS :

Next Story