Quantcast

'ബാബു ആന്‍റണിയും 15 കോടിയുമുണ്ടെങ്കില്‍ ആക്ഷനുമായി വാരിയംകുന്നന്‍ വരും' ഒമര്‍ ലുലു

സംവിധായകന്‍ ആഷിക് അബുവും നടന്‍ പൃഥ്വിരാജും വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് പിന്മാറിയതാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്

MediaOne Logo

Web Desk

  • Published:

    2 Sept 2021 10:27 AM IST

ബാബു ആന്‍റണിയും 15 കോടിയുമുണ്ടെങ്കില്‍ ആക്ഷനുമായി വാരിയംകുന്നന്‍ വരും ഒമര്‍ ലുലു
X

സംവിധായകന്‍ ആഷിക് അബുവും നടന്‍ പൃഥ്വിരാജും വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് പിന്മാറിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. നിര്‍മ്മാതാക്കളുമായുള്ള പ്രശ്നങ്ങള്‍ മൂലമാണ് ചിത്രത്തില്‍ നിന്നും ആഷിക് അബു പിന്‍മാറിയെന്നതാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതിന് ശേഷം ചിത്രം യാഥാര്‍ഥ്യമാക്കാന്‍ പല സാധ്യതകളുമായി പലരും രംഗത്തെത്തുകയാണ്. വാരിയംകുന്നനെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുമായെത്തിയിരിക്കുന്നത് സംവിധായകന്‍ ഒമര്‍ ലുലുവാണ്.

ബാബു ആന്റണിയും 15 കോടി രൂപയും ഉണ്ടെങ്കിൽ മറ്റൊരു വാരിയൻകുന്നൻ ഇറങ്ങാനുള്ള അവസമുണ്ടെന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്ക് കുറിപ്പുമായാണ് ഒമർ ലുലു എത്തിയിരിക്കുന്നത്. "പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയൻകുന്നൻ വരും," പോസ്റ്റിൽ കുറിച്ചു.

വാരിയംകുന്നന്‍ സിനിമ പ്രഖ്യാപിച്ചതിനുശേഷം നടന്‍ പൃഥ്വിരാജിന് നേരിടേണ്ടി വന്നിരുന്നു. മലബാര്‍ ലഹളയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്. തുടര്‍ന്ന് വലിയ വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. വാരിയംകുന്നന്‍ സ്വാതന്ത്ര്യസമരസേനാനിയല്ലെന്നും ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്താനാകില്ലെന്നും തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

TAGS :

Next Story