Quantcast

'ട്രെയിലർ കണ്ട് ഒരുത്തനും മാർക്കിടാൻ വരണ്ട, ട്രയിലറും സിനിമയും തമ്മിൽ യാതൊരുവിധ ബന്ധവുമില്ല'; പവർസ്റ്റാറിനെ കുറിച്ച്‌ ഒമർലുലു

'ട്രെയിലറിൽ പ്രൊഡ്യൂസറിന്റെ പേര് പോലുമില്ല. ചുമ്മാ വില്ലനായി നിന്നത് എന്റെ ഡി.ഒ.പി'

MediaOne Logo

Web Desk

  • Updated:

    2022-07-09 06:20:08.0

Published:

9 July 2022 6:10 AM GMT

ട്രെയിലർ കണ്ട് ഒരുത്തനും മാർക്കിടാൻ വരണ്ട, ട്രയിലറും സിനിമയും തമ്മിൽ യാതൊരുവിധ ബന്ധവുമില്ല; പവർസ്റ്റാറിനെ കുറിച്ച്‌ ഒമർലുലു
X

ബാബു ആൻറണിയെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ആക്ഷൻ ചിത്രമാണ് പവർ സ്റ്റാർ. പവർ പാക്കായി ഒരുക്കിയ ചിത്രത്തിൻറെ ട്രെയിലർ ബാബു ആൻറണിയുടെ വിൻറേജ് ആക്ഷനെ തിരികെ തരുന്നതാണ്. ഇന്നലെയാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. എന്നാല്‍ ട്രെയിലർ കണ്ട് ഒരുത്തനും മാർക്ക് ഇടാൻ വരണ്ടെന്നാണ് ഒമർലുലുവിന്റെ പ്രതികരണം.

ഇപ്പോൾ ഇറങ്ങിയ ട്രെയിലറും സിനിമയും തമ്മിൽ യാതൊരുവിധ ബന്ധവുമില്ല. അതുകൊണ്ടാണ് പ്രൊഡ്യൂസറിന്റെ പേര് പോലും ട്രെയിലറിൽ ഇല്ലാത്തത്. ചുമ്മാ വില്ലനായി നിന്നത് എന്റെ ഡി.ഒ.പിയണെന്നും ഒമർലുലു കൂട്ടിച്ചേർത്തു. ഇതിൽ ബാബു ആന്റണിയെ മാത്മാണ് ഫിക്‌സ് ചെയ്തിരിക്കുന്നത്. ഇതൊരു പ്രമോ കണ്ടെന്റ് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോയൽ സിനിമാസിൻറെ ബാനറിൽ സി.എച്ച് മുഹമ്മദ് നിർമിക്കുന്ന ചിത്രത്തിന് അന്തരിച്ച ഡെന്നീസ് ജോസഫാണ് തിരക്കഥ ഒരുക്കിയത്. ഡെന്നീസ് ജോസഫിൻറെ തൂലികയിൽ എഴുതിയ അവസാന ചിത്രമാണ് പവർ സ്റ്റാർ. ഫാൻ മേഡ് ട്രെയിലർ എഡിറ്റിലൂടെ ശ്രദ്ധ നേടിയ ലിൻറോ കൂര്യനാണ് പവർ സ്റ്റാറിൻറെ ട്രെയിലറും കട്ട് ചെയ്തിട്ടുള്ളത്.

ഒമർ ലുലു തന്നെയാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. സംഗീത സംവിധായകനെന്ന നിലയിൽ ഉള്ള ഒമർ ലുലുവിൻറെ ആദ്യ ചിത്രം കൂടിയാകും പവർ സ്റ്റാർ. സിനു സിദ്ധാർത്ഥ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ പുലിമുരുകൻ അടക്കമുള്ള ചിത്രങ്ങളുടെ ഭാഗമായ ജോൺ കുട്ടി ആണ് എഡിറ്റർ.

ബാബു ആൻറണി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പവർ സ്റ്റാർ. 2020ൻറെ ആദ്യ പകുതിയിലാണ് പവർ സ്റ്റാർ പ്രഖ്യാപിക്കപ്പെട്ടിരുന്നത്. കോവിഡ് പ്രതിസന്ധി കാരണം ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. ഇതിനിടയിൽ 'നല്ല സമയം' എന്ന ഒമർ ലുലു സിനിമയുടെ ചിത്രീകരണവും പവർ സ്റ്റാർ ചിത്രീകരണം വൈകാൻ കാരണമായി. ലഹരിമരുന്നു മാഫിയയ്‌ക്കെതിരെയുള്ള നായകൻറെ പോരാട്ടമാണ് ചിത്രത്തിൻറെ പ്രമേയം. മംഗലാപുരം, കാസർകോട്, കൊച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. റിയാസ് ഖാൻ, അബു സലിം, ഷാലു റഹീം, അമീർ നിയാസ് എന്നിവർക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാൻഡിലറും പവർ സ്റ്റാറിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഒമര്‍ലുലുവിന്‍റെ വക്കുകള്‍

ഇന്നലെ ഇറങ്ങിയ Promotional Trailer കണ്ട് ഒരുത്തനും മാർക്ക്‌ ഇടാൻ വരണ്ട ഇപ്പോ ഇറങ്ങിയ trailerഉം സിനിമയും തമ്മിൽ യാതൊരുവിധ ബന്ധവും ഇല്ലാ അതാ പ്രൊഡ്യൂസറിന്റെ പേര് പോലും trailerൽ ഇല്ലാതത്ത്.പിന്നെ Trailerൽ ചുമ്മാ വില്ലനായി നിന്നത് എന്റെ DOP Sinu Sidharth അണ്ണൻ ആണ് .it's only for fixing Babu Antony ചേട്ടൻ style പിന്നെ ഒരു പ്രമോ കണ്ടന്റ് അത്രമാത്രം✌️

അപ്പോ എല്ലാ നായിന്റെ മക്കളോടും പറഞ്ഞേക്ക് അണ്ണന്‍ തിരിച്ച് വരും എന്ന് പറഞ്ഞാ തിരിച്ച് വരും, എന്നാൽ ഈദ് മുബാറക്ക് ചങ്ക്സ് ✌️.

ഇന്നലെ ഇറങ്ങിയ Promotional Trailer കണ്ട് ഒരുത്തനും മാർക്ക്‌ ഇടാൻ വരണ്ട ഇപ്പോ ഇറങ്ങിയ Trailerും സിനിമയും തമ്മിൽ...

Posted by Omar Lulu on Friday, July 8, 2022
TAGS :

Next Story