ടൈം ട്രാവല്‍ ത്രില്ലറുമായി ശ്രീനാഥ് ഭാസി; റമീസിന്റെ 'ഒറിജിനല്‍' വരുന്നു
''ഒറിജിനല്‍'' എന്ന ആശയത്തെ തന്നെ ചോദ്യം ചെയ്യുന്ന അവതരണമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

'Original' ആണോ 'Orijinal' ആണോ? എന്ന ചോദ്യവുമായി പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയതിന് പിന്നാലെ, ORIJINAL എന്ന പേരില്‍ എത്തുന്ന പുതിയ മലയാളം ടൈം ട്രാവല്‍ ത്രില്ലര്‍ ചിത്രത്തിന്റെ ടൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളില്‍ ഒരുങ്ങുന്ന ചിത്രം തിരക്കഥാകൃത്തായ ഹര്‍ഷദാണ് നിര്‍മിക്കുന്നത്. റമീസ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇലക്ട്രോണിക് കിളിയാണ്. വ്യത്യസ്തമായ ടൈറ്റിലിലൂടെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ ചിത്രം, പ്രേക്ഷകര്‍ക്ക് വേറിട്ടൊരു സിനിമാനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷ ഉയര്‍ത്തുകയാണ്.
ടൈം ട്രാവല്‍, ഫാന്റസി, ഹാസ്യം, ത്രില്ലര്‍, വൈകാരിക മുഹൂര്‍ത്തങ്ങള്‍ എന്നിവ സമന്വയിപ്പിക്കുന്ന ORIJINAL, സമയത്തിന്റെ ഗതിമാറ്റം അപ്രതീക്ഷിത സംഭവവികാസങ്ങളിലേക്ക് നയിക്കുന്ന കഥയാണ് പറയുന്നത്. ''ഒറിജിനല്‍'' എന്ന ആശയത്തെ തന്നെ ചോദ്യം ചെയ്യുന്ന അവതരണമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
ശ്രീനാഥ് ഭാസി, അഭിരാം രാധാകൃഷ്ണന്‍, രാജേഷ് മാധവന്‍, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോര്‍ജ്, ശ്രീകാന്ത് വെട്ടിയാര്‍, ഗോകുലന്‍, അനീഷ് ജി, സലീം ഹസന്‍, ദിനേശ് പ്രഭാകര്‍, രാജേഷ് പറവൂര്‍, ഷമീര്‍ (ചൂരല്‍), സുബിന്‍ ടാര്‍സന്‍, അരുണ്‍ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാന്‍സിസ്, ഹാരിസ് സലീം, വിരു വിവേക് എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഷഫീഖ് മുഹമ്മദ് അലിയാണ് ചിത്രത്തിന്റെ എഡിറ്റര്‍. ഫഹദ് ഫത്ലിയാണ് ഛായാഗ്രഹണം. അര്‍ഷാദ് നാക്കോത്ത്, രജീഷ് കെ. സൂര്യ എന്നിവരാണ് കലാസംവിധാനം. മൈന്‍ഡ്‌സ്‌റ്റൈന്‍ സ്റ്റുഡിയോസ് ആണ് വിഷ്വല്‍ എഫക്റ്റ്‌സ് ഒരുക്കുന്നത്. അഷ്‌റ മുഹമ്മദ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിങ് ചുമതലയും നിര്‍വഹിക്കുന്നു.
സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ എം. (സിങ്ക് സിനിമ) എന്നിവര്‍ ചേര്‍ന്നാണ് സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. റൊണെക്‌സ് സേവ്യര്‍ ആണ് മേക്കപ്പ്. സമീറ സനീഷ് വസ്ത്രാലങ്കാരം ഒരുക്കുന്നു. പി.സി. സ്റ്റണ്ട്‌സ് ആണ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ കോണ്‍സെപ്റ്റ് വികസിപ്പിച്ചിരിക്കുന്നത് ജിപിന്‍ ഗോപിയാണ്. ജാവേദ് ചെമ്പുവാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറര്‍. ജിഷ്ണു, ശ്രീജിത്ത് പി. എന്നിവര്‍ നൃത്തസംവിധാനം നിര്‍വഹിക്കുന്നു. ശ്രീക് വാര്യര്‍ ആണ് ഡി.ഐ. നിര്‍വഹിക്കുന്നത്. മുത്തു, റമീസ്, റിഷ് എന്‍.കെ. എന്നിവരാണ് ഗാനരചന.
രോഹിത് കെ. സുരേഷ് ആണ് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍. സ്റ്റോറീസ് സോഷ്യല്‍-ന്റെ ബാനറില്‍ ഡോ. സംഗീത ജനചന്ദ്രന്‍ ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നു. പ്രദീപ് മേനോന്‍ ഡിസ്ട്രിബ്യൂഷന്‍ ഹെഡാണ്. മന്‍സൂര്‍ റഷീദ്, നവനീത് കൃഷ്ണ എന്നിവര്‍ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍മാരും അല്‍ത്താഫ് സുല്‍ത്താന്‍ ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടറുമാണ്. വൈഷ്ണവ് ഡി അസോസിയേറ്റ് എഡിറ്ററായും സസ്സു അനസ് മോഷന്‍ ഗ്രാഫിക്‌സ് ഡിസൈനറായും പ്രവര്‍ത്തിക്കുന്നു. യെല്ലോടൂത്ത്‌സ് ആണ് പോസ്റ്റര്‍ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്. അഭിലാഷ് ചാക്കോയാണ് ടൈറ്റില്‍ ഡിസൈന്‍ ഒരുക്കിയത്. ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഹോം സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രത്തിന്റെ ജി.സി.സി. വിതരണ പങ്കാളി.
ടൈറ്റില്‍ പുറത്തിറങ്ങിയതോടെ ഒറിജിനലിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകളും പ്രഖ്യാപനങ്ങളും പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
Adjust Story Font
16

