Quantcast

മികച്ച സഹനടനുള്ള ഓസ്‌കർ ട്രോയ് കോറ്റ്സറിന്; ഡ്രൈവ് മൈ കാർ മികച്ച വിദേശ ചിത്രം

ഓസ്‌കർ പുരസ്‌കാരങ്ങൾക്ക് ആദ്യമായി നോമിനേറ്റ് ചെയ്യപ്പെട്ട ബധിരനായ അഭിനേതാവാണ് ട്രോയ് കോറ്റ്‌സർ

MediaOne Logo

Web Desk

  • Updated:

    2022-03-28 01:49:06.0

Published:

28 March 2022 1:41 AM GMT

മികച്ച സഹനടനുള്ള ഓസ്‌കർ ട്രോയ് കോറ്റ്സറിന്; ഡ്രൈവ് മൈ കാർ മികച്ച വിദേശ ചിത്രം
X

ട്രോയ് കോറ്റ്‌സറിന് മികച്ച സഹനടനുള്ള ഓസ്കര്‍ പുരസ്കാരം. കോഡാ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. ഓസ്കർ പുരസ്‌കാരങ്ങൾക്ക് ആദ്യമായി നോമിനേറ്റ് ചെയ്യപ്പെട്ട ബധിരനായ അഭിനേതാവാണ് ഇദ്ദേഹം. ജപ്പാന്‍ ചിത്രമായ 'ഡ്രൈവ് മൈ കാര്‍' ആണ് മികച്ച വിദേശ ചിത്രം.

ഡിസ്നി ചിത്രം 'എൻകാൻടോ' മികച്ച അനിമേഷൻ ചിത്രത്തിനുള്ള ഓസ്കർ പുരസ്‌കാരം സ്വന്തമാക്കി. 'ദ വിന്‍സ് ഷീല്‍ഡ് വൈപ്പര്‍' ആണ് മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രം. ഡോക്യുമെന്ററി ഷോർട്ടിനുള്ള ഓസ്കർ ബെൻ പ്രൗഡ്ഫൂട്ടിന്റെ 'ദി ക്വീൻ ഓഫ് ബാസ്കറ്റ്ബോളിന്' ലഭിച്ചു.

ലോസ് ആഞ്ചൽസിലെ ഡോൽബി തിയറ്ററിലാണ് 94ാമത് പുരസ്കാര ചടങ്ങ് പുരോഗമിക്കുന്നത്. അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ 'ഡ്യൂൺ' ഓസ്കർ പുരസ്‌കാര പട്ടികയിൽ മുന്നിലാണ്. ഇതുവരെ ആറ് പുരസ്കാരങ്ങളാണ് ഡ്യൂണ്‍ സ്വന്തമാക്കിയത്. മികച്ച സംഗീതം (ഒറിജിനല്‍), മികച്ച സൗണ്ട് (മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹെംഫില്‍, റോണ്‍ ബാര്‍ട്‌ലെറ്റ്), മികച്ച ചിത്രസംയോജനം(ജോ വാക്കര്‍), മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച ഛായാഗ്രഹണം(ഗ്രേയ്ഗ് ഫ്രാസര്‍) , മികച്ച വിഷ്വല്‍ എഫക്ട് (പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്‌സര്‍) എന്നീ ഓസ്‍കറുകളാണ് ഡ്യൂണിന് ലഭിച്ചത്.

വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിന് മികച്ച സഹ നടിക്കുള്ള ഓസ്‍കര്‍ അരിയാനോ ഡിബോസിന് ലഭിച്ചു. ഓസ്കര്‍ പുരസ്കാരം നേടുന്ന ആദ്യ ക്വിയര്‍ വ്യക്തിയാണ് അരിയാന. ദ ഐസ് ഓഫ് ടാമി ഫയെക്ക് എന്ന ചിത്രത്തിനുവേണ്ടി ലിന്റെ ഡൗഡ്‌സിന് മികച്ച മേക്കപ്പ്, കേശാലങ്കാരം എന്നീ വിഭാഗത്തില്‍ പുരസ്കാരം ലഭിച്ചു. പവര്‍ ഓഫ് ദ ഡോഗ്, ഡ്യൂണ്‍ എന്നിവയാണ് ഏറ്റവും അധികം നാമനിര്‍ദേശങ്ങളുമായി മുന്നിട്ട് നില്‍ക്കുന്ന ചിത്രങ്ങള്‍.

TAGS :

Next Story