Quantcast

ഓസ്‌കർ 2022; സൂര്യയുടെ ജയ് ഭീം പുറത്ത്

അഞ്ച് ചിത്രങ്ങളാണ് മികച്ച വിദേശ ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-08-30 10:49:29.0

Published:

8 Feb 2022 8:41 PM IST

ഓസ്‌കർ 2022; സൂര്യയുടെ ജയ് ഭീം പുറത്ത്
X

സൂര്യ നായകനായ 'ജയ് ഭീം' മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കർ നോമിനേഷന്‍ പട്ടികയില്‍ നിന്ന് പുറത്ത്. 94ാമത് അക്കാദമി അവാർഡുകൾക്കുള്ള നോമിനേഷനുകൾ പുറത്തുവന്നപ്പോള്‍ അഞ്ച് ചിത്രങ്ങളാണ് മികച്ച വിദേശ ചിത്രത്തിനുള്ള പട്ടികയില്‍ ഉൾപ്പെട്ടിരിക്കുന്നത്. ജയ് ഭീം ഈ വർഷം അക്കാദമി അവാർഡിന് അർഹത നേടിയ 276 ചിത്രങ്ങളുടെ നീണ്ട പട്ടികയിൽ ഉൾപ്പെട്ടിരുന്നു.



ഡ്രൈവ് മൈ കാർ (ജപ്പാൻ), ഫ്ലീ (ഡെൻമാർക്ക്), ദ ഹാൻഡ് ഓഫ് ഗോഡ് (ഇറ്റലി), ലുനാനിയ: എ യാക്ക് ഇൻ ദ ക്ലാസ്സ്റൂം (ഭൂട്ടാൻ), ദ വേഴ്സ്റ്റ് പേഴ്സൺ ഇൻ ദ വേൾഡ് (നോർവേ) എന്നിവയാണ് അന്തിമ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ സിനിമകൾ.

നേരത്തെ ഓസ്‌കാറിന്റെ യൂട്യൂബ് ചാനലിൽ ജയ് ഭീം പ്രദര്‍ശിപ്പിച്ചിരുന്നു. ടി.ജെ. ജ്ഞാനവേല്‍ ഒരുക്കിയ ചിത്രത്തിന്‍റെ പ്രമേയം ദലിത് രാഷ്ട്രീയമാണ്. മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതാനുഭവങ്ങളാണ് ചിത്രം പറയുന്നത്.



TAGS :

Next Story