Quantcast

ഒറ്റമരത്തിന്‍റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്ത്

സൂര്യ ഇവന്‍റ് ടീം നിർമ്മിക്കുന്ന ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുനിൽ എ സക്കറിയയാണ്

MediaOne Logo

Web Desk

  • Published:

    17 Oct 2023 12:58 PM IST

Ottamaram
X

ഒറ്റമരം  പോസ്റ്റര്‍

'ഒറ്റമരം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സൂര്യ ഇവന്‍റ് ടീമിന്‍റെ ബാനറിൽ ബിനോയ് വേളൂർ സംവിധാനം ചെയ്യുന്ന ഒറ്റമരം എന്ന സിനിമയുടെ ആദ്യ പോസ്റ്റർ സംവിധായകൻ ജോഷി മാത്യു റിലീസ് ചെയ്തു.

ജീവിതത്തിനു നേർക്കു പിടിച്ച കണ്ണാടി എന്നപോലെ തെളിഞ്ഞു കാണുന്ന നമുക്കു ചുറ്റും പരിചിതമായ കഥാപാത്രങ്ങൾ, ജീവിച്ചു തീർക്കുമ്പോഴേക്കും തീർന്നുപോകുന്ന ജീവിതങ്ങൾ… കുടുംബ ബന്ധങ്ങളിലെ അകം പുറം കാഴ്ചകൾ അനാവരണം ചെയ്യുന്ന ഒറ്റമരം ഫാമിലി ഓഡിയൻസിനെ ലക്ഷ്യമാക്കിയുള്ള മികച്ച ഫീൽ ഗുഡ് ചിത്രമാണ്. മോസ്‌കോ കവല എന്ന ചിത്രത്തിനു ശേഷം ബിനോയ് വേളൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഒറ്റമരം.

സൂര്യ ഇവന്‍റ് ടീം നിർമ്മിക്കുന്ന ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുനിൽ എ സക്കറിയയാണ് . അഭിനയിച്ചിരിക്കുന്നവർ ബാബു നമ്പൂതിരി, കൈലാഷ്, നീന കുറുപ്പ്, ഗായത്രി, സുനിൽ എ സക്കറിയ, പി ആർ ഹരിലാൽ, മുൻഷി രഞ്‌ജിത്ത്‌, കൃഷ്ണപ്രഭ, അഞ്ജന അപ്പുകുട്ടൻ, സുരേഷ് കുറുപ്പ് , ലക്ഷ്‌മി സുരേഷ്, കോട്ടയം പുരുഷൻ, സോമു മാത്യു, ഡോക്ടർ അനീസ് മുസ്തഫ, ഡോക്ടർ ജീമോൾ, മനോജ് തിരുമംഗലം, സിങ്കൽ തന്മയ, മഹേഷ് ആർ കണ്ണൻ , മാസ്റ്റർ മർഫി, കുമാരി ദേവിക തുടങ്ങിയവരാണ് .

പിന്നണി പ്രവർത്തകർ- ക്യാമറ രാജേഷ് പീറ്റർ, ചീഫ് അസോസിയേറ്റ് വിനോജ് നാരായണൻ, എഡിറ്റർ സോബി എഡിറ്റ്‌ ലൈൻ, മ്യൂസിക് & ഒറിജിനൽ സ്‌കോർ വിശ്വജിത് സി ടി, സൗണ്ട് ഡിസൈൻ ആനന്ദ് ബാബു, ലിറിക്‌സ്‌ നിധിഷ് നടേരി & വിനു ശ്രീലകം, കളറിസ്റ്റ് മുത്തുരാജ്, ആർട്ട് ലക്ഷ്മൺ മാലം, വസ്‌ത്രാലങ്കാരം നിയാസ് പാരി, മേക്കപ്പ് രാജേഷ് ജയൻ, സ്‌റ്റിൽസ് മുകേഷ് ചമ്പക്കര, പ്രൊഡക്‌ഷൻ കൺട്രോളർ ശശി മയനൂർ, പ്രൊഡക്ഷൻ മാനേജർ സുരേഷ് കുന്നേപ്പറമ്പിൽ, ലൊക്കേഷൻ മാനേജർ റോയ് വർഗീസ്, പി ആർ ഓ ഹസീന ഹസി .

TAGS :

Next Story