Quantcast

അരവിന്ദ് സാമിയും ചാക്കോച്ചനും ഒന്നിക്കുന്ന 'ഒറ്റ്' ഉടന്‍ പ്രേക്ഷകരിലേക്ക്

ദി ഷോ പീപ്പിളിന്‍റെ ബാനറിൽ സിനിമ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്‍റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ഒറ്റ് നിർമ്മിക്കുന്നത്

MediaOne Logo

Web Desk

  • Published:

    14 July 2022 11:12 AM IST

അരവിന്ദ് സാമിയും ചാക്കോച്ചനും ഒന്നിക്കുന്ന ഒറ്റ് ഉടന്‍ പ്രേക്ഷകരിലേക്ക്
X

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം ഒറ്റിന്‍റെ ചിത്രീകരണം പൂർത്തിയായി. ഉടൻ പുറത്തിറങ്ങുന്ന ഒറ്റിന്‍റെ സംവിധാനം ടിപി ഫെല്ലിനിയാണ്. തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. ദി ഷോ പീപ്പിളിന്‍റെ ബാനറിൽ സിനിമ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്‍റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ഒറ്റ് നിർമ്മിക്കുന്നത്.

25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് 'ഒറ്റ്'. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്‍റെ തിരക്കഥ എഴുതിയത് എസ്.സജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

എ.എച്ച് കാശിഫാണ് സംഗീതം. വിജയ് ആണ് ഛായാഗ്രാഹണം. അപ്പു ഭട്ടതിരി എഡിറ്റിങ്ങ്. സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരം. റോണക്സ് സേവ്യർ മെയ്ക്കപ്പ്. സൗണ്ട് ഡിസൈനർ രംഗനാഥ് രവി. പ്രൊഡക്ഷൻ കൺട്രോളർ സുനിത് ലൈൻ. പ്രൊഡ്യൂസർ മിഥുൻ എബ്രഹാം. പി.ആർ.ഒ-ആതിര ദിൽജിത്ത്.

TAGS :

Next Story