ബാന്ദ്രക്ക് പാക്കപ്പ്; നന്ദി പറയാൻ ഒരുപാടുപേരുണ്ടെന്ന് അരുണ്‍ ഗോപി

ബാന്ദ്ര ഇനി നിങ്ങളിലേക്ക് എത്താനുള്ള അവസാനഘട്ട പണികളിലാണ്

MediaOne Logo

Web Desk

  • Published:

    18 Sep 2023 6:25 AM GMT

Dileep
X

ബാന്ദ്രയില്‍ ദിലീപ്

രാംലീലക്ക് ശേഷം ദിലീപും അരുണ്‍ ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര. ദിലീപ് വ്യത്യസ്ത ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന സിനിമയില്‍ തമന്നയാണ് നായിക. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായ കാര്യം അറിയിച്ചിരിക്കുകയാണ് സംവിധായകന്‍. ലൊക്കേഷൻസ് പല സ്ഥലങ്ങളിൽ ആയതിനാൽ പല ഷെഡ്യുൾ ആയിട്ടാണ് സിനിമ പൂർത്തിയായതെന്നും ബാന്ദ്ര ഇനി നിങ്ങളിലേക്ക് എത്താനുള്ള അവസാനഘട്ട പണികളിലാണെന്നും അരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം - സാം സി എസ്, എഡിറ്റിംഗ് - വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - നോബിള്‍ ജേക്കബ്, കലാസംവിധാനം - സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻപറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിരുന്നു ഷൂട്ടിംഗ്.

അരുണ്‍ ഗോപിയുടെ കുറിപ്പ്

"ബാന്ദ്ര"

ഒരു നീണ്ട യാത്ര ആയിരുന്നു 'ബാന്ദ്ര'യുമായുള്ളതു...!! ലൊക്കേഷൻസ് പല സ്ഥലങ്ങളിൽ ആയതിനാൽ പല ഷെഡ്യുൾ ആയിട്ടാണ് സിനിമ പൂർത്തിയായത്...!! ഈ യാത്രയിലുടനീളം ഞങ്ങൾക്കൊപ്പം നിലനിന്ന എല്ലാരോടും നന്ദി...!! ഈ കഴിഞ്ഞ 14 ന് ബാന്ദ്രയുടെ എല്ലാ ഷൂട്ടിംഗ് ജോലികളും പൂർത്തിയാക്കി ഞങ്ങൾ പാക്ക് അപ്പ് ആയി..!! അജിത് കുമാര്‍ അജിത്തേട്ടാ എനിക്കറിയാം ഈ സ്വപ്‍നത്തിനൊപ്പം നിൽക്കാൻ ചേട്ടൻ എടുത്ത ആ വലിയ പ്രയത്നം.... നിങ്ങളുടേതാണ് ഈ സിനിമ..! നിങ്ങളുടെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടു മാത്രം പൂർത്തിയാക്കാൻ പറ്റിയ ഒരു സ്വപ്നം..!! നന്ദി കൊണ്ട് ഒതുക്കാൻ ആകില്ല എങ്കിലും നന്ദി. ശരത് കുമാര്‍ എസ് നിങ്ങളെ ഞാൻ മനസിൽ ചേർക്കുന്നു എന്നും!! നന്ദി പറയാൻ ഒരുപാടുപേർ ഉണ്ട് ആരേയും പേരെടുത്തു പറയുന്നില്ല... എല്ലാരോടും സ്നേഹം മാത്രം!! ബാന്ദ്ര ഇനി നിങ്ങളിലേക്ക് എത്താനുള്ള അവസാനഘട്ട പണികളിലാണ്... ഏറെ പ്രതീക്ഷയോടെയാണ് ഞങ്ങൾ നിങ്ങളിലേക്ക് ബാന്ദ്രയുമായി എത്തുക...!! ബാന്ദ്രയിലും നിങ്ങളിലുമുള്ള പ്രതീക്ഷ നമുക്കിടയിലെ സ്നേഹമായി മാറാൻ കാത്തുനിൽക്കുന്നു...

സ്നേഹപൂർവ്വം ടീം ബാന്ദ്ര!!!

TAGS :

Next Story