Quantcast

'പാത്തുവല്ല, ഇനി പത്മ...' ടൈറ്റില്‍ റോളില്‍ സുരഭി ലക്ഷമി, പത്മ ടീസര്‍ കാണാം

അനൂപ് മേനോന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സുരഭി ലക്ഷ്മിയുടെ ഭര്‍ത്താവായി അനൂപ് മേനോനും ഒരു കഥാപാത്രമായെത്തുന്നു

MediaOne Logo

Web Desk

  • Published:

    21 May 2021 1:53 PM GMT

പാത്തുവല്ല, ഇനി പത്മ... ടൈറ്റില്‍ റോളില്‍ സുരഭി ലക്ഷമി, പത്മ ടീസര്‍ കാണാം
X

ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തുന്ന അനൂപ് മേനോന്‍ ചിത്രം പത്മയുടെ ടീസര്‍ പുറത്ത്. ഒരുപാട് നാളുകള്‍ക്ക് ശേഷം സുരഭി ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം കൂടിയാണ് പത്മ. അനൂപ് മേനോന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സുരഭി ലക്ഷ്മിയുടെ ഭര്‍ത്താവായി അനൂപ് മേനോനും ഒരു കഥാപാത്രമായെത്തുന്നു.


അനൂപ് മേനോന്‍സ് സ്റ്റോറീസിന്‍റെ ബാനറില്‍ അദ്ദേഹം തന്നെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചാണ് ചിത്രം പുറത്തിറങ്ങുന്നത്. പ്രശസ്ത ക്യാമറാമാന്‍ മഹാദേവന്‍ തമ്പിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. നിനോയ് വര്‍ഗീസ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ കലാ സംവിധാനം ദുന്ദു രഞ്ജീവാണ് നിര്‍വഹിച്ചിരിക്കുന്നത്. മികച്ച ഒരു ഫാമിലി എന്‍റര്‍ടെയ്നറുടെ പ്രതീക്ഷയാണ് ടീസര്‍ നല്‍കുന്നത്.

TAGS :

Next Story