Quantcast

അഭിനയിക്കാന്‍ മാത്രമല്ല, വേണ്ടിവന്നാല്‍ തൂമ്പയെടുത്ത് കിളയ്ക്കാനുമറിയാം പത്മപ്രിയക്ക്

ഒരു പൂന്തോട്ടമൊരുക്കാനാണ് നടി തൂമ്പയുമെടുത്ത് ഇറങ്ങിയത്

MediaOne Logo

Web Desk

  • Published:

    17 Oct 2022 12:24 PM IST

അഭിനയിക്കാന്‍ മാത്രമല്ല, വേണ്ടിവന്നാല്‍ തൂമ്പയെടുത്ത് കിളയ്ക്കാനുമറിയാം പത്മപ്രിയക്ക്
X

ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ കൃഷിക്കായി അല്‍പസമയം മാറ്റിവച്ചിരിക്കുകയാണ് നടി പത്മപ്രിയ. വീടിനു സമീപമുള്ള തോട്ടത്തില്‍ തൂമ്പയുമെടുത്ത് കിളയ്ക്കുന്ന പത്മപ്രിയയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

എണ്ണ തേച്ച മുടിയും ഷര്‍ട്ടും മുണ്ടുമിട്ട് കിളയ്ക്കുന്ന വീഡിയോ പത്മപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഒരു പൂന്തോട്ടമൊരുക്കാനാണ് നടി തൂമ്പയുമെടുത്ത് ഇറങ്ങിയത്.

അതേസമയം ഒരിടവേളക്ക് ശേഷം പത്മപ്രിയ അഭിനയിച്ച ചിത്രം ഒരു തെക്കന്‍ തല്ലുകേസിലെ നടിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. രുക്മമിണി എന്ന കഥാപാത്രത്തെയാണ് പത്മപ്രിയ അവതരിപ്പിച്ചത്. തിരുവനന്തപുരം ശൈലിയില്‍ തനി നാട്ടിന്‍പുറത്തുകാരിയായ പ്രിയ തകര്‍ത്താടിയിരിക്കുകയാണ്.

TAGS :

Next Story