Quantcast

'ഇന്ത്യയിൽ മികച്ച ചിത്രങ്ങളുണ്ടാവുന്നത് മലയാളത്തിൽ, മോഹൻലാൽ ഗംഭീര ആക്ടർ'- പാക് നടി മാഹിറ ഖാൻ

ഷാരൂഖ് ഖാൻ നായകനായ റയിസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറിയ പാക് നടിയാണ് മാഹിറ ഖാൻ

MediaOne Logo

Web Desk

  • Updated:

    2023-09-02 09:38:31.0

Published:

2 Sept 2023 3:06 PM IST

ഇന്ത്യയിൽ മികച്ച ചിത്രങ്ങളുണ്ടാവുന്നത് മലയാളത്തിൽ, മോഹൻലാൽ ഗംഭീര ആക്ടർ- പാക് നടി മാഹിറ ഖാൻ
X

മലയാള സിനിമയും നടീനടൻമാരും ഭാഷദേശങ്ങൾ കടന്ന് സിനിമാസ്വാദകരുടെ മനസ്സിൽ ഇടം പിടിക്കുന്നുണ്ട്. വേൾഡ് വൈഡായി ചിത്രങ്ങൾ മൊഴിമാറി എത്തുന്നതും കണ്ടന്റിലെ പുതുമകൊണ്ടുമാണ് മലയാള ചിത്രം പ്രിയപ്പെട്ടതാവുന്നത്. ഇപ്പോഴിതാ മലയാള സിനിമയെ കുറിച്ചും മോഹൻലാലിനെകുറിച്ചും സംസാരിക്കുകയാണ് പാക് നടി മാഹിറഖാൻ. ഒരു സ്വകാര്യ ചാനിലിലെ ടോക് ഷോയിൽ സംസാരിക്കുമ്പോഴായിരുന്നു മാഹിറ മലയാള സിനിമയെ കുറിച്ച് പുകഴ്ത്തി പറഞ്ഞത്.

''ഞാൻ സംസാരിക്കുന്നത് തമഴിനോ കുറിച്ചോ തെലുങ്കിനെ പറ്റിയോ അല്ല, മലയാളത്തെ കുറിച്ചാണ്. മികച്ച സിനിമകൾ അവിടെ നിന്നും പുറത്തുവരുന്നു. മോഹൻലാൽ, പൃഥ്വിരാജ് എന്നീ അഭിനേതാക്കാളുടെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടുന്നു''. മാഹിറ ഖാൻ പറയുന്നു. 'ബോളിവുഡില്‍ കാണുന്ന പല കള്‍ട്ട് സിനിമകളും മലയാളത്തില്‍ മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രങ്ങളാണ്. തന്റെ തന്നെ ചിത്രങ്ങള്‍ അദ്ദേഹം ബോളിവുഡിലും എടുക്കുയും ബോക്‌സ് ഓഫീസിൽ തരംഗമാവുന്നുണ്ട്'- മാഹിറഖാനൊടപ്പം ടോക് ഷോയിൽ പങ്കെടുത്തവർ പറയുന്നു. പൃഥ്വിരാജ് ചിത്രം ജനഗണമനയെ പ്രശംസിച്ചും സംസാരിച്ചു.

ഷാരൂഖ് ഖാൻ നായകനായ റയിസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറിയ പാക് നടിയാണ് മാഹിറ ഖാൻ. അടുത്തിടെ ഷാരൂഖ് ഖാനോട് തനിക്ക് പ്രണയമാണെന്ന് തുറന്ന് പറഞ്ഞ് നടി പുലിവാല് പിടിച്ചിരുന്നു. ഇതിനെതിരെ രൂക്ഷമായ സൈബർ ആക്രമാണമാണ് നടി നേരിട്ടത്. പാക് സെനറ്റർ ഡോ അഫ്‌നാനുള്ള ഖാനാണ് മാഹിറ ഖാനെതിരെ ആഞ്ഞടിച്ചത്. തിരക്കഥാകൃത്ത് അൻവർ മഖ്‌സൂദുമായുള്ള ചാറ്റ് ഷോയ്ക്കിടെയാണ് നടി എസ്ആർകെയോടുള്ള തന്റെ ഒടുങ്ങാത്ത പ്രണയം വെളിപ്പെടുത്തിയത്.

TAGS :

Next Story