Quantcast

'കളി അറിയാവുന്നവന്‍ ജയിക്കും, ജയിക്കുന്നവന്‍ ജീവിക്കും'; 'പക' നിറച്ചൊരു ട്രെയിലര്‍, റിലീസ് തിയതി പ്രഖ്യാപിച്ചു

'റിവര്‍ ഓഫ് ബ്ലഡ്' എന്ന ടാഗ് ലൈനോടെ എത്തുന്ന 'പക' കാലങ്ങളായി കുടിപ്പകയില്‍ കഴിയുന്ന കുടുംബങ്ങളിലൂടെ വികസിക്കുന്ന സിനിമയാണ്

MediaOne Logo

ijas

  • Updated:

    2022-06-29 12:33:51.0

Published:

29 Jun 2022 12:26 PM GMT

കളി അറിയാവുന്നവന്‍ ജയിക്കും, ജയിക്കുന്നവന്‍ ജീവിക്കും; പക നിറച്ചൊരു ട്രെയിലര്‍, റിലീസ് തിയതി പ്രഖ്യാപിച്ചു
X

പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് നിര്‍മാണ പങ്കാളിയായ 'പക'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. നിതിന്‍ ലൂക്കോസ് സംവിധാനം ചെയ്ത 'പക' ടൊറന്‍റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ജൂലൈ ഏഴിന് ചിത്രം സോണി ലിവില്‍ റിലീസ് ചെയ്യും. ബേസിൽ പൗലോസ്, വിനീത കോശി, ജോസ് കിഴക്കൻ, അതുൽ ജോൺ, നിതിൻ ജോർജ്, ജോസഫ് മാണിക്കൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'റിവര്‍ ഓഫ് ബ്ലഡ്' എന്ന ടാഗ് ലൈനോടെ എത്തുന്ന 'പക' കാലങ്ങളായി കുടിപ്പകയില്‍ കഴിയുന്ന കുടുംബങ്ങളിലൂടെ വികസിക്കുന്ന സിനിമയാണ്. റിയലിസ്റ്റിക്ക് പരിചരണം കൊണ്ട് മികച്ചു നില്‍ക്കുന്ന ചിത്രമാണ് പക. മല്ലേശം എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജ് രച്ചകൊണ്ടയാണ് അനുരാഗിനൊപ്പം സിനിമയുടെ നിര്‍മാണ പങ്കാളി. സൗണ്ട് ഡിസൈനിംഗ് മേഖലയില്‍ നിന്നാണ് നിതിന്‍ ലൂക്കോസ് സംവിധായക വേഷത്തിലേക്ക് ചുവടുമാറ്റിയത്. ബോളിവുഡിലും മലയാളത്തിലുമായി ഒരുപടി ചിത്രങ്ങള്‍ക്ക് നിതിന്‍ ശബ്ദ മിശ്രണം നിര്‍വ്വഹിച്ചിട്ടുണ്ട്. സജിന്‍ ബാബു സംവിധാനം ചെയ്ത അയാള്‍ ശശി, ജോണ്‍പോളിന്‍റെ അമ്പിളി എന്നീ സിനികമളുടെ സൗണ്ട് ഡിസൈന്‍ നിതിനായിരുന്നു.

ശ്രീകാന്ത് കാബോത്ത് ആണ് പകയുടെ ക്യാമറ നിര്‍വ്വഹിച്ചത്. അരുണിമ ശങ്കര്‍ എഡിറ്റിംഗ്. ഫൈസല്‍ അഹമ്മദാണ് പശ്ചാത്തല സംഗീതം.

TAGS :

Next Story