Quantcast

പന്തളിപ്പാട്ടുമായി ബേബി ജീൻ, ജോക്കർ, ഡാബ്സി, എം.എച്ച്.ആര്‍; 'പന്തളിപ്പിച്ച്' മുഹ്സിന്‍ പരാരി; വീഡിയോ തരംഗമാകുന്നു

മുറിജിനല്‍സ് എന്ന പേരില്‍ വിവിധ കലാകാരന്മാര്‍ക്കൊപ്പം വിവിധ വിഭാഗങ്ങളിലായി പുറത്തിറക്കുന്ന ആല്‍ബത്തിലെ മൂന്നാമത്തെ ഗാനമാണിത്

MediaOne Logo

Web Desk

  • Published:

    7 Sept 2024 3:49 PM IST

Panthalchant
X

കോഴിക്കോട്: ‘റൈറ്റിങ് കമ്പനി’യുടെ ബാനറിൽ മുഹ്‍സിൻ പരാരി സംവിധാനം ചെയ്യുന്ന "പന്തൾChant" മ്യൂസിക് വീഡിയോ പുറത്തിങ്ങി. മുറിജിനല്‍സ് എന്ന പേരില്‍ വിവിധ കലാകാരന്മാര്‍ക്കൊപ്പം വിവിധ വിഭാഗങ്ങളിലായി പുറത്തിറക്കുന്ന ആല്‍ബത്തിലെ മൂന്നാമത്തെ ഗാനമാണിത്.

റെക്സ് വിജയനാണ് "പന്തൾChant"ന്റെ ട്രാക്സ് മിക്സും മാസ്റ്ററിംഗും. മൂ.രി, ബേബി ജീൻ, ജോക്കർ, ഡാബ്സി എന്നിവർ വരികളെഴുതുമ്പോൾ ഡാബ്സി, ബേബി ജീൻ, ജോക്കർ എന്നിവരാണ് ഗായകർ. എം.എച്ച്.ആറും റൈത്ത് വിയുമാണ് സംഗീതം നിർമ്മിക്കുന്നത്.

നടൻ ശേഖർ മേനോന്റെ സം​ഗീതത്തിന് ശ്രീനാഥ് ഭാസി ശബ്ദം നൽകിയ കെ.സച്ചിദാനന്ദന്റെ കവിതയുടെ ദൃശ്യാവിഷ്കാരമായ ‘കോഴിപ്പങ്ക്', സിതാര കൃഷ്ണകുമാർ ഈണം പകർന്നാലപിച്ച ‘ജിലേബി’, ലുക്ക്മാൻ അവറാൻ അഭിനയിച്ച ശേഖർ മേനോൻ സംഗീതം ചിട്ടപ്പെടുത്തി സലിം കുമാർ പാടിയ 03:00 AM എന്നീ പ്രശസ്ത മ്യൂസിക് വീഡിയോകളും ‘റൈറ്റിംഗ് കമ്പനി’ നേരത്തെ പുറത്തിറക്കിയിരുന്നു.

Watch Video


TAGS :

Next Story