Quantcast

പരിനീതി ചോപ്രയും രാഘവ് ഛദ്ദയും വിവാഹിതരായി; വിവാഹചിത്രങ്ങള്‍ പുറത്ത്

കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും നിരവധി മന്ത്രിമാരുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം

MediaOne Logo

Web Desk

  • Published:

    25 Sept 2023 10:49 AM IST

Parineeti Chopra and Raghav Chadha at their wedding
X

പരിനീതി ചോപ്രയും രാഘവ് ഛദ്ദയും

ബോളിവുഡ് താരം പരിനീതി ചോപ്രയും ആംആദ്മി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദയും വിവാഹിതരായി. ഞായറാഴ്ച ഉദയ്പൂരിലെ താജ് ലേക്ക് പാലസിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. നടി പ്രിയങ്ക ചോപ്രയുടെ ബന്ധുവാണ് പരിനീതി.

കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും നിരവധി മന്ത്രിമാരുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മുതൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വരെ, യുവസേനയുടെ ആദിത്യ താക്കറെ, ആം ആദ്മി പാർട്ടിയുടെ സഞ്ജയ് സിംഗ്, സഞ്ജീവ് അറോറ തുടങ്ങി നിരവധി പേര്‍ ദമ്പതികളെ അനുഗ്രഹിക്കുന്നതിനായി രാജസ്ഥാനിലെത്തിയിരുന്നു. സാനിയ മിര്‍സ, ഹര്‍ഭജന്‍ സിംഗ്, മനിഷ് മല്‍ഹോത്ര തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തു.

“പ്രഭാതഭക്ഷണ മേശയിലെ ആദ്യത്തെ ചാറ്റ് മുതൽ, ഞങ്ങളുടെ ഹൃദയം അറിഞ്ഞു. ഏറെ നാളായി ഈ ദിവസത്തിനായി കാത്തിരിക്കുന്നു.. ഒടുവിൽ മിസ്റ്റർ ആൻഡ് മിസ്സിസ് ആകാൻ സാധിച്ചതിൽ ഭാഗ്യം! പരസ്‌പരം ഇല്ലാതെ ജീവിക്കാൻ കഴിയില്ലായിരുന്നു... നമ്മുടെ എക്കാലത്തെയും തുടക്കം ഇപ്പോൾ..." ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് പരിനീതി കുറിച്ചു.

ലേഡീസ് വേഴ്‌സസ് റിക്കി ബാല എന്ന ചിത്രത്തിലൂടെയാണ് പരിനീതി ചോപ്രയുടെ സിനിമയിലെ അരങ്ങേറ്റം. രണ്‍വീര്‍ സിംഗും അനുഷ്‌ക ശര്‍മയും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷമാണ് പരിനീതി അവതരിപ്പിച്ചത്.നമസ്‌തേ ഇംഗ്ലണ്ട്, സന്ദീപ് ഓര്‍ പിങ്കി ഫരാര്‍, ദ ഗേള്‍ ഓണ്‍ ഓണ്‍ ദ ട്രെയിന്‍, സൈന, ദാവത്ത് ഇ ഇഷ്‌ക്, കോഡ് നെയിം തിരംഗ തുടങ്ങിയവയാണ് പരിനീതി വേഷമിട്ട മറ്റു ചിത്രങ്ങള്‍. അമര്‍ സിംഗ് ചംകില എന്ന ചിത്രവും പൂര്‍ത്തിയായിട്ടുണ്ട്.

TAGS :

Next Story